Breaking

Thursday, December 5, 2019

നിലനില്‍പ്പിന്റെ പോരാട്ടത്തില്‍ ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ്‌സിക്കെതിരേ

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിലെ നിലനിൽപ്പിന്റെ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റിയും നേർക്കുനേർ. വ്യാഴാഴ്ച മുംബൈ ഫുട്ബോൾ അരീനയിൽ രാത്രി ഏഴരയ്ക്കാണ് മത്സരം. കഴിഞ്ഞ കളിയിൽ അവസാനനിമിഷം വിജയം നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് ബ്ലാസ്റ്റേഴ്സ്. 90-ാം മിനിറ്റിലാണ് എഫ്.സി. ഗോവ കൊച്ചിയിൽ കേരള ടീമിനെതിരേ സമനിലപിടിച്ചത്. എതിർ ടീമിനേക്കാൾ പരിക്കാണ് ബ്ലാസ്റ്റേഴ്സിന് തലവേദന. പ്രതിരോധനിരക്കാരൻ ജിയാനി സുയ്വർലൂൺ, മധ്യനിരതാരങ്ങളായ മരിയോ അർക്വസ്, മുസ്തഫ നിങ് എന്നിവർ മുംബൈയ്ക്കെതിരേ കളിക്കാനുണ്ടാകില്ല. മുന്നേറ്റത്തിൽ വിദേശതാരങ്ങളായ ബർത്തലോമ്യു ഒഗ്ബെച്ച-മെസ്സി ബൗളി സഖ്യത്തിലാണ് ടീമിന്റെ പ്രതീക്ഷ. ലീഗിൽ ആറു കളിയിൽനിന്ന് അഞ്ചു പോയന്റുള്ള ടീമിന് ഇനിയുള്ള മത്സരങ്ങൾ നിർണായകമാണ്. കൊച്ചിയിൽ ഇരുടീമുകളും മുഖാമുഖം വന്നപ്പോൾ മുംബൈയാണ് ജയിച്ചത്. കഴിഞ്ഞസീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ 6-1ന് തകർത്തതിന്റെ ഓർമകളുമായിട്ടാകും മുംബൈ ഇറങ്ങുന്നത്. അന്ന് നാലുഗോൾ നേടിയ മോദു സൗഗു ഇത്തവണയും ടീമിലുണ്ട്. ആക്രമണത്തിന് നാല് വിദേശതാരങ്ങളെയാണ് ടീം ഉപയോഗിക്കുന്നത്. ടുണീഷ്യ താരം ആമിനെ ചെർമിറ്റി ഏക സ്ട്രൈക്കറാകുമ്പോൾ അറ്റാക്കിങ് മിഡ്ഫീൽഡിൽ സൗഗു-മുഹമ്മദ് ലാർബി-ഡീഗോ കാർലോസ് എന്നിവർ കളിക്കും. ഇന്ത്യൻ താരങ്ങളാണ് മുംബൈ പ്രതിരോധത്തിൽ. സാർഥക് ഗോലൂയ്-പ്രാഥിക് ചൗധരി സഖ്യമാണ് സെൻട്രൽ ഡിഫൻസിൽ കളിക്കുന്നത്. Content Highlights: Kerala Blasters vs Mumbai City FC ISL 2019


from mathrubhumi.latestnews.rssfeed https://ift.tt/2DJdKtp
via IFTTT