Breaking

Friday, December 13, 2019

കാമ്പസ് രാഷ്ട്രീയത്തിനെതിരേ ഇ. ശ്രീധരൻ

കൊച്ചി: കാമ്പസ് രാഷ്ട്രീയത്തിനെതിരേ കർശന നിലപാടുമായി മെട്രോമാൻ ഇ. ശ്രീധരൻ. വിദ്യാർഥി രാഷ്ട്രീയം അനുവദിച്ചുകൊണ്ട് നിയമം കൊണ്ടുവരാനുള്ള സർക്കാർ തീരുമാനത്തിനെതിരേയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ശ്രീധരൻ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. 'ഫൗണ്ടേഷൻ ഫോർ റെസ്റ്റോറേഷൻ ഒാഫ് നാഷണൽ വാല്യൂസ്' (എഫ്.ആർ.എൻ.വി.) എന്ന സംഘടനയുടെ പേരിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സംഘടനയുടെ പ്രസിഡന്റാണ് ശ്രീധരൻ. സർക്കാരിന്റെ നടപടി കാമ്പസുകളിലെ അച്ചടക്കം നശിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കാമ്പസുകളിലെ രാഷ്ട്രീയ പ്രവർത്തനം അക്രമങ്ങളിലേക്കെല്ലാം നയിക്കും. ക്ലാസുകൾ നഷ്ടപ്പെടുന്നതിനും ഇതിടയാക്കും. വിദ്യാലയങ്ങളിലെ പാവനമായ അന്തരീക്ഷത്തിന് കോട്ടം വരുത്തുന്ന നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകരുത്. വിദ്യാഭ്യാസത്തിന്റെ അന്തഃസത്ത നഷ്ടമാകുന്ന തരത്തിലുള്ള തെറ്റായ തീരുമാനങ്ങളിലേക്ക് സർക്കാർ നീങ്ങരുത്. പ്രഖ്യാപനത്തിനനുസരിച്ച് മുന്നോട്ടുപോവുകയാണെങ്കിൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും ശ്രീധരൻ വ്യക്തമാക്കിയിട്ടുണ്ട്. Content Highlights:metroman e sreedharan against campus politics


from mathrubhumi.latestnews.rssfeed https://ift.tt/38uZBhr
via IFTTT