Breaking

Tuesday, December 17, 2019

ഇരു പ്രളയങ്ങളിലും കൃഷി നശിച്ചു, ജപ്തി ഭീഷണിയിൽ കർഷകൻ ആത്മഹത്യ ചെയ്തു

തൃശ്ശൂർ:തൃശ്ശൂരിൽജപ്തി ഭീഷണിയിൽ കർഷകൻ ആത്മഹത്യ ചെയ്തു. മാരോട്ടിച്ചാൽ സ്വദേശി ഔസേപ്പ് ആണ് മരിച്ചത്. ലോണെടുത്ത് ബാങ്കിൽ നിന്ന് തിരിച്ചടവിന്സമയം ചോദിച്ചുവെങ്കിലും നൽകിയില്ല. ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന കരുതുന്നു. കഴിഞ്ഞ രണ്ട് പ്രളയത്തിലും ഔസേപ്പിന്റെവാഴ കൃഷിനശിച്ചിരുന്നു. വീട്ടിൽ നിന്ന് വിഷം ചെന്ന നിലയിൽ വീട്ടുകാരാണ് ഔസേപ്പിനെകണ്ടെത്തുന്നത്. ഒന്നര ലക്ഷംരൂപ വിവിധ ബാങ്കുകളിൽ നിന്നായി കാർഷിക കടമെടുത്തിരുന്നു. വാഴ കൃഷി നടത്താനാണ് ബാങ്കിൽ നിന്ന് വായ്പയെടുത്തത്.ബാങ്കുകാർ വിളിച്ചു വരുത്തി പണം എത്രയും വേഗം തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടു.രണ്ട് പ്രളയ കാലത്ത് കൃഷി മുഴുവൻ നശിച്ചുവെന്നും തിരിച്ചടയ്ക്കാൻ നിലവിൽ സാഹചര്യമില്ലെന്നും അറിയിച്ചു. എന്നാൽ ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നു. ജപ്തി ഭയന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056) content highlights: farmer commit suicide


from mathrubhumi.latestnews.rssfeed https://ift.tt/2rRXFPH
via IFTTT