Breaking

Tuesday, December 17, 2019

ഒരേ ഉരലില്‍ ഉലക്ക കൊണ്ട് ധാന്യം ഇടിക്കുന്ന പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും

തിംഫു: പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും. നേർക്കുനേർ കണ്ടാൽ കടിച്ചുകീറാൻ നിൽക്കുന്ന രാഷ്ട്രീയ ശത്രുക്കളായിട്ടാകും ഏവരും ചിന്തിക്കുക. എന്നാൽ ഇന്ത്യയുടെ അയൽരാജ്യമായ ഭൂട്ടാനിൽനിന്നുള്ള ഈ ചിത്രങ്ങൾ കണ്ടാൽ മനസ്സിലാകും പ്രധാനമന്ത്രിക്കും പ്രതിപക്ഷ നേതാവിനും സ്നേഹത്തോടെ ചേർന്നു നിൽക്കാനും കൈകൾ കൊരുത്തു പിടിക്കാനും സാധിക്കുമെന്ന്. ഭൂട്ടാന്റെ ദേശീയദിനാചരണത്തിനു മുന്നോടിയായുള്ള കൂടിക്കാഴ്ചയിലേതാണ് ചിത്രങ്ങൾ. ഈ ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി ഡോ. ലോതായ് ഷെറിങ്ങിന്റെയും പ്രതിപക്ഷ നേതാവ് ഡോ.പ്രേമ ഗ്യാമത്ഷോയുടെയും ചിത്രങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നത്. ലോതായ് ഷെറിങ്ങിന്റെ ഓഫീസ് തന്നെയാണ് ഫെയ്സ്ബുക്കിൽ ഇരുവരുടെയും ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. ഇരുവരും ചേർന്ന് ഒരേ ഉരലിൽ ഉലക്ക കൊണ്ട് ധാന്യമിടിക്കുന്ന ചിത്രവും ഇക്കൂട്ടത്തിലുണ്ട്. content highlights:bhutan prime minister lotay tshering and opposition leader pema gyamtsho national day celebration


from mathrubhumi.latestnews.rssfeed https://ift.tt/2PRPOcT
via IFTTT