Breaking

Wednesday, December 18, 2019

അസം ജനതയെ വഞ്ചിച്ചു: മോദിക്കെതിരെ മുന്‍ മുഖ്യമന്ത്രി പ്രഫുല്ലകുമാര്‍ മൊഹന്ത

ഗുവാഹാട്ടി: പൗരത്വ ഭേദഗതി നിയമത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അസം ജനതയെ വഞ്ചിച്ചെന്ന് അസം ഗണ പരിഷത്ത് നേതാവും മുൻ അസം മുഖ്യമന്ത്രിയുമായ പ്രഫുല്ലകുമാർ മൊഹന്ത. ബിജെപിയുമായുള്ള സഖ്യം അസം ഗണ പരിഷത്ത് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി മോദി പൗരത്വ ഭേദഗതി നിയമത്തിലൂടെ ഇപ്പോൾ അവരെ സ്വാഗതം ചെയ്യുന്നു. മോദിയും അമിത് ഷായുംകൂടി അസം ജനതയെ വഞ്ചിച്ചു. ബില്ലിനെ പിന്തുണച്ച അസം ഗണ പരിഷത്ത് എംപിയുടെ നിലപാട് നിർഭാഗ്യകരമാണ്. ബിജെപുമായി സഖ്യം ചേർന്നിട്ട് അസം ഗണ പരിഷത്തിന് ഗുണമുണ്ടായിട്ടില്ല. ന്യൂനപക്ഷങ്ങളെക്കൂടി ഉൾക്കൊള്ളുന്ന പ്രാദേശിക വ്യക്തിത്വം പാർട്ടി നിലനിർത്തണമെന്നും പ്രഫുല്ലകമാർ മൊഹന്ത ആവശ്യപ്പെട്ടു പ്രതിഷേധമറിയിച്ചുള്ള ജനങ്ങളുടെ സമരങ്ങൾ ജനാധിപത്യപരമാകണമെന്നും സമരങ്ങൾക്ക് എല്ലാവിധ പിന്തുണ നൽകുമെന്നും അസം മുൻ മുഖ്യമന്ത്രി വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരേ നിലപാട് എടുത്ത കേരള മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നതായും പ്രഫുല്ലകുമാർ പറഞ്ഞു. Content Highlights:narendra modi cheated assam peoples - prafulla kumar mahanta


from mathrubhumi.latestnews.rssfeed https://ift.tt/2M4gGoM
via IFTTT