Breaking

Wednesday, December 18, 2019

നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണ വേട്ട, രണ്ട് കോടിയുടെ സ്വര്‍ണം പിടിച്ചു

തിരുവനന്തപുരം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. രണ്ട് ആന്ധ്രാ സ്വദേശികളിൽ നിന്ന്രണ്ട് കോടി രൂപയോളം വില മതിക്കുന്ന അഞ്ചരക്കിലോ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടിച്ചെടുത്തു. രഹസ്യ വിവരത്തെത്തുടർന്ന് എയർ കസ്റ്റംസ് ഇന്റലിജൻസ് നടത്തിയ പരിശോധനയിൽ വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബലുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്.ആന്ധ്രാ സ്വദേശികൾ ബുധനാഴ്ച രാവിലെ കുവൈത്തിൽ നിന്നാണ് നെടുമ്പാശ്ശേരിയിലെത്തിയത്. ഇവർ സ്വർണ്ണ കടത്തുകാരാണോയെന്ന് വിശദമായി പരിശോധിച്ചു വരുകയാണെന്ന് എയർ കസ്റ്റംസ് അറിയിച്ചു. നെടുമ്പാശ്ശേരിയിലെത്തിയ മുംബൈ സ്വദേശിയായ മറ്റൊരു യാത്രക്കാരനിൽനിന്ന് ഡിആർഐ രണ്ട് കിലോ സ്വർണവും പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസംമലപ്പുറം സ്വദേശിയായ യാത്രക്കാരനിൽനിന്ന്മൂന്ന് കിലോ സ്വർണവും പിടികൂടിയിരുന്നു. Content Highlights;5.5 Kg gold seized in nedumbassery airport


from mathrubhumi.latestnews.rssfeed https://ift.tt/36Mzjpj
via IFTTT