Breaking

Friday, December 20, 2019

കൈയെത്തും ദൂരത്ത് കടൽ, തൊട്ടടത്ത് കായൽ ; എന്നിട്ടും അവർ മുങ്ങിമരിച്ചു

പെരുമ്പള്ളി: ആറാട്ടുപുഴ പഞ്ചായത്തിന്റെ തെക്കൻ തീരമായ പെരുമ്പള്ളിയിൽ കടലും കായലും തൊട്ടടുത്താണ്. വയനാട്ടിൽ മുങ്ങിമരിച്ച നിധിന്റെയും ജിതിന്റെയും വീടുകൾ കായലിനും കടലിനും മധ്യത്തിലാണ്. രണ്ടിടത്തേക്കും കഷ്ടിച്ച് 50 മീറ്റർ. ഇരുവർക്കും നീന്തലറിയാമെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. എന്നിട്ടും, എന്താണ് സംഭവിച്ചതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. മരിച്ച ബിജിലാലിന്റെ വീട് പെരുമ്പള്ളിയിൽനിന്ന് അര കിലോമീറ്റർ അകലെ രാമഞ്ചേരിയിലാണ്. ഇവിടെയും കടലും കായലും കൈയെത്തും ദൂരത്ത് തന്നെ. പെരുമ്പള്ളിയിലും രാമഞ്ചേരിയിലും നീന്തൽ അറിയാത്തവർ ആരുമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ചെറിയ കായലുകളും അവയ്ക്ക് അനുബന്ധമായി വിശാലമായ കായംകുളം കായലും ഈ ഗ്രാമങ്ങളുടെ സവിശേഷതയാണ്. വെള്ളത്തിൽ വീണ ആളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ മറ്റുള്ളവരും അകപ്പെട്ടുപോയതാണ് നാട്ടിൽ അറിഞ്ഞത്. മരിച്ചവരുടെ അടുത്ത ബന്ധുക്കൾ വയനാട്ടിലേക്ക് പോയിട്ടുണ്ട്. Content Highlights:three youth drowned to death in meppadi wayanad


from mathrubhumi.latestnews.rssfeed https://ift.tt/34B0a6p
via IFTTT