Breaking

Saturday, December 7, 2019

ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി

റാഞ്ചി: ജാർഖണ്ഡ് നിയമസഭാതിരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. അഞ്ചുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് സുഗമമാക്കാൻ കേന്ദ്ര സേനയുൾപ്പെടെ 42,000 സുരക്ഷാ ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. ഏഴുജില്ലകളിലെ 20 മണ്ഡലങ്ങളിലാണ് ശനിയാഴ്ച തിരഞ്ഞെടുപ്പ്. രാവിലെ ഏഴുമുതൽ വൈകുന്നേരം അഞ്ചുവരെയാണ് ജംഷേദ്പുർ ഈസ്റ്റ്, വെസ്റ്റ് മണ്ഡലങ്ങളിലെ പോളിങ്സമയം. മറ്റിടങ്ങളിൽ മൂന്നുമണിക്ക് അവസാനിക്കും. 47,24,968 വോട്ടർമാരാകും 260 സ്ഥാനാർഥികളുടെ വിധി നിർണയിക്കുക. സ്ഥാനാർഥികളിൽ 29 പേർ വനിതകളാണ്. മുഖ്യമന്ത്രി രഘുബർദാസ് മത്സരിക്കുന്ന ജംഷേദ്പുർ ഈസ്റ്റിലാണ് ശ്രദ്ധേയമത്സരം. മന്ത്രിസഭയിലെ സഹപ്രവർത്തകൻ സ്വതന്ത്രനായി മത്സരിക്കുന്ന സരയു റോയി ആണ് പ്രധാന എതിരാളി. സ്പീക്കർ ദിനേഷ് ഒറാവ് ബി.ജെ.പി.ടിക്കറ്റിൽ സിസയിലും ഗ്രാമവികസനമന്ത്രി നീൽകണ്ഡ് സിങ് മുണ്ട ഖുംടിയിലും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ലക്ഷ്മൺ ഗിലുവ ചക്രധാർപൂരിലും ജനവിധി തേടുന്നു. രണ്ടാം ഘട്ടത്തിലെ മുഴുവൻ സീറ്റിലും ബി.ജെ.പി. മത്സരിക്കുന്നുണ്ട്. എതിരാളികളായ ജെ.എം.എം. 14 സീറ്റിലും സഖ്യകക്ഷിയായ കോൺഗ്രസ് ആറിടത്തും മത്സരിക്കുന്നു. സി.പി.ഐ. രണ്ടു സീറ്റുകളിലും സി.പി.എം. ഒരിടത്തും മത്സരിക്കുന്നു. 20-നാണ് അഞ്ചാമത്തെയും അവസാനത്തെയും ഘട്ടം. 23-ന് വോട്ടെണ്ണും. content highlights: Second phase of assembly poll in Jharkhand on Saturday


from mathrubhumi.latestnews.rssfeed https://ift.tt/34UpqFw
via IFTTT