Breaking

Thursday, December 5, 2019

നിരക്കുകളില്‍ മാറ്റമില്ല: റിപ്പോ 5.15ശതമാനത്തില്‍ തുടരും

മുംബൈ: റിസർവ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും കുറയ്ക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിലവിലെ 5.15 ശതമാനത്തിൽ നിലനിർത്തി. പണപ്പെരുപ്പ നിരക്കിലെ വർധനയാണ് നിരക്ക് കുറയ്ക്കാൻ ആർബിഐയ്ക്കുമുന്നിൽ തടസ്സം നിൽക്കുന്നത്. നാലു ശതമാനത്തിൽ നിർത്താൻ ലക്ഷ്യമിട്ടിരുന്ന പണപ്പെരുപ്പം 4.62 ശതമാനത്തിലേയ്ക്കാണ് ഈയിടെ ഉയർന്നത്. കലണ്ടർ വർഷത്തിൽ അഞ്ചുതവണ ആർബിഐ റിപ്പോ നിരക്ക് കുറച്ചിരുന്നു. മൊത്തം 1.35ശതമാനത്തിന്റെ കുറവാണ് ഈ വർഷം വരുത്തിയത്. സെപ്റ്റംബർ പാദത്തിൽ രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനം 4.5 ശതമാനത്തിലേയ്ക്ക് താഴ്ന്നിരുന്നു. ആറര വർഷത്തെ താഴ്ന്ന നിരക്കാണിത്. നടപ്പ് സാമ്പത്തിക വർഷം 6.1 ശതമാനം വളർച്ചയാണ് ആർബിഐയുടെ അനുമാനം. RBI keeps repo rate unchanged at 5.15%


from mathrubhumi.latestnews.rssfeed https://ift.tt/2DNvOTi
via IFTTT