Breaking

Friday, December 6, 2019

112: ആദ്യ ദിനമെത്തിയത് 11 സഹായാഭ്യർഥന

തിരുവനന്തപുരം: അസമയത്ത് സഹായം ആവശ്യമുള്ള സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കുമായി പോലീസ് നടപ്പാക്കിയ 'നിഴൽ' പദ്ധതിക്ക് ആദ്യദിനത്തിൽത്തന്നെ മികച്ച പ്രതികരണം. പദ്ധതി നടപ്പാക്കിയ ഡിസംബർ നാലിനു രാത്രി സഹായമഭ്യർഥിച്ച് 11 പേരാണ് പോലീസ് ആസ്ഥാനത്തെ കമാൻഡ് സെന്ററിൽ 112 എന്ന നമ്പറിൽ ബന്ധപ്പെട്ടത്. ഫോൺ ചെയ്തവരിൽ എട്ടുപേരും സ്ത്രീകളായിരുന്നു. തൃശ്ശൂർ, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നാണ് സഹായാഭ്യർഥന എത്തിയത്. രാത്രിയിൽ വഴിയിൽ ഒറ്റപ്പെട്ടുപോയ സ്ത്രീകളും വീട്ടിൽ തനിയെ കഴിയുകയായിരുന്ന മുതിർന്ന പൗരന്മാരുമാണ് സഹായത്തിനായി വിളിച്ചത്. ഇവർക്ക് പെട്ടെന്നുതന്നെ പോലീസ് സഹായം എത്തിക്കുകയും ചെയ്തു. സംസ്ഥാനത്ത് എവിടെനിന്ന് സഹായമാവശ്യപ്പെട്ട് ഫോൺ വിളിച്ചാലും പോലീസ് ആസ്ഥാനത്തെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കമാൻഡ് സെൻററിൽ കിട്ടും. ഫോണിന്റെ പവർ ബട്ടൺ മൂന്നുതവണ അമർത്തിയാലും ഇവിടെ സന്ദേശം ലഭിക്കും. ഇങ്ങനെ കോൾ ലഭിക്കുന്നതോടെ പോലീസ് തിരികെവിളിച്ച് വിവരമന്വേഷിക്കും. '112 ഇന്ത്യ' എന്ന മൊബൈൽ ആപ്പിലെ പാനിക് ബട്ടൺ അമർത്തിയാലും കമാൻഡ് സെന്ററിലേക്ക് സന്ദേശമെത്തും. സഹായം ആവശ്യപ്പെട്ടയാളുള്ള സ്ഥലം തിരിച്ചറിയാനും കഴിയും. content highlights:11 help requests to 112 on first day


from mathrubhumi.latestnews.rssfeed https://ift.tt/2RmUJ7V
via IFTTT