കമൽ ഹാസൻ പ്രധാനവേഷത്തിലെത്തുന്ന ഇന്ത്യൻ 2 ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്ന അപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവം ഏറെ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. സംവിധാന സഹായികളായ മധു(29), കൃഷ്ണ(34), നൃത്ത സഹ സംവിധായകൻ ചന്ദ്രൻ(60) എന്നിവർ അപകടത്തിൽ മരിച്ചത്. പതിനൊന്നോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. സംവിധായകൻ ശങ്കറിനും പരിക്കേറ്റുവെന്ന് റിപ്പോർട്ടുകളുണ്ട്. പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയിൽ ആണ് അപകടം നടന്നത്. ഒരു ഗാനരംഗം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിന് മുന്നോടിയായി ഇന്നലെ വൈകിട്ടു മുതൽ സെറ്റ് ഇടുന്ന ജോലി നടന്നുവരികയായിരുന്നു. ഇതിനിടെ ക്രെയിനിന്റെ മുകളിൽ കെട്ടിയിരുന്ന ഭാരമേറിയ വലിയ ലൈറ്റുകൾ ചെരിഞ്ഞു വീണതാണ് അപകടത്തിനിടയാക്കിയത്. ക്രെയിനിന്റെ അടിയിൽപ്പെട്ട മൂന്നുപേർ തൽക്ഷണം മരിച്ചു. വിജയ് നായകനായ ബിഗിൽ സിനിമയുടെ സെറ്റിലും സമാനമായ അപകടം സംഭവിച്ചിരുന്നു. ഇവിപി ഫിലിം സിറ്റിയിൽ സെറ്റിൽ വച്ചു തന്നെയായിരുന്നു അപകടം സംഭവിച്ചത്. ഈ സെറ്റിന് എന്തോ പ്രശ്നമുള്ളതിനാൽ ആരും അവിടെ സിനിമ ചിത്രീകരിക്കരുതെന്ന അപേക്ഷുമായി രംഗത്ത് വന്നിരിക്കുകയാണ് ബിഗിൽ താരം അമൃത. ട്വിറ്ററിലൂടെയാണ് നടി അനുഭവം പങ്കുവച്ചത്. This is really Sad ! That place is actually horrifying, the same kinda light fell on a person during BIGIL shooting and we were all shattered just like this one !! I just wish ppl don't go there to shoot again or just don't go there , lot of negative vibes 🙏🏼 RIP😭 https://t.co/bwJnRLJqW7 — Amritha (@Actor_Amritha) February 19, 2020 വളരെ വേദനാജനകമായ സംഭവമാണിത്. ആ സ്ഥലം വളരെ ഭയപ്പെടുത്തുന്ന ഒന്നാണ്. ഇതുപോലുള്ള ഒരു ലൈറ്റ് തന്നെയാണ് ബിഗിൽ ചിത്രീകരിക്കുമ്പോൾ ഒരാളുടെ ദേഹത്ത് വീണത്. അന്ന് ഞങ്ങളെല്ലാം ഇപ്പോഴത്തേതിന് സമാനമായി മാനസികമായി തകർന്നു. അവിടെ സിനിമ ചിത്രീകരിക്കാൻ പോകരുതെന്ന് ഞാൻ അപേക്ഷിക്കുകയാണ്. മോശമായ എന്തോ ഒന്ന് അവിടെയുണ്ട്- അമൃത കുറിച്ചു. Content Highlights:Bigil actor, Amritha on Indian 2 accident, Kamal Haasan Movie, Bigil accident
from mathrubhumi.latestnews.rssfeed https://ift.tt/2SKge2V
via
IFTTT