തിരുവനന്തപുരം: പോലീസ് വകുപ്പിനെതിരായ സിഎജി റിപ്പോർട്ടിൽ ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. തോക്കും വെടിക്കോപ്പുകളും കാണാതായതായുള്ള സിഎജി റിപ്പോർട്ട് തെറ്റാണെന്ന് ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്തയുടെ റിപ്പോർട്ടിൽ പറയുന്നു. തോക്കുകളും വെടിയുണ്ടകളും സബന്ധിച്ച കണക്ക് സൂക്ഷിക്കുന്നതിൽ 1994മുതൽ പിഴവ് സംഭവിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 2017ൽത്തന്നെ വെടിക്കോപ്പുകൾ കാണാതായതിനെപ്പറ്റി അന്വേഷണം നടത്താൻ പോലീസ് മേധാവി തന്നെ ഉത്തരവിട്ടിരുന്നു. ഇക്കാര്യത്തിൽ ക്രൈംബ്രാഞ്ച്അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. എസ്എപി ബറ്റാലിയനിൽനിന്ന് 25 തോക്കുകൾ കാണാതായതായി സിഎജി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ പോലീസ് വകുപ്പ് നടത്തിയ വിശദമായ കണക്കെടുപ്പിൽ ഈ 25 തോക്കുകളും എസ്എപി ബറ്റാലിയനിൽനിന്ന് തിരുവനന്തപുരത്തെ ഏ ആർ ക്യാമ്പിലേയ്ക്ക് നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. 660 ഇൻസാസ് 5.56 എംഎം തോക്കുകൾ പോലീസ് ചീഫ് സ്റ്റോറിൽനിന്നും എസ്ഐ ക്യാമ്പിലേയ്ക്ക് നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. 616 തോക്കുകൾ പല ബറ്റാലിയനുകളിലേയ്ക്ക് നൽകിയിട്ടുണ്ടെന്നുമാണ് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നത്. ബാക്കിവരുന്ന 44 ഇൻസാസ് തോക്കുകൾ എസ്എപി ബറ്റാലിയനിലുണ്ട്. ആയുധങ്ങളും വെടിക്കോപ്പുകളും നഷ്ടപ്പെട്ടിട്ടില്ലെന്നും അവ സ്റ്റോറിൽ ഉണ്ടെന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു. സ്റ്റോക്ക് രജിസ്റ്ററിലെ തെറ്റുകളും സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.തോക്കുകൾ നിലവിൽ ഉള്ള സ്ഥലങ്ങൾ സംബന്ധിച്ച് സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തിയതിൽ ഉണ്ടായ പിഴവാണ് ആശയക്കുപ്പങ്ങൾക്കും കണക്കിൽ തെറ്റുണ്ടാകാനും കാരണം. സായുധ ബറ്റാലിയൻ ഡിഐജിയുടെ നേതൃത്വത്തിൽ എല്ലാ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കണക്ക് ഒരിക്കൽക്കൂടി എടുക്കാൻ നിർഗദേശം നൽകിയിട്ടുണ്ടെന്ന് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൂടാതെ ഇവയുടെ വിവരങ്ങൾ കമ്പ്യൂട്ടറൈസ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ആയുധങ്ങളുടെ കണക്ക് സൂക്ഷിക്കുന്നതിൽ വരുത്തിയ തെറ്റുകൾ ഗുരുതരമായ ഉത്തരവാദിത്വരാഹിത്യമാണ്. എന്നാൽ ആയുധങ്ങൾ കാണാനില്ലെന്ന് പ്രചരിപ്പിച്ച് സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് പറയുന്നത് ശരിയായ കാര്യമല്ലെന്നും റിപ്പോർട്ട് പറയുന്നു. Content Highlights:home secretarys report against cag report on kerala police
from mathrubhumi.latestnews.rssfeed https://ift.tt/37DGGiT
via
IFTTT