Breaking

Wednesday, February 19, 2020

ഹൃത്വികിനോട് മാപ്പ് പറയണമെന്ന് പറഞ്ഞ് ജാവേദ് കങ്കണയെ ഭീഷണിപ്പെടുത്തി; വെളിപ്പെടുത്തലുമായി സഹോദരി

ബോളിവുഡ് നടൻ ഹൃത്വിക് റോഷനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടി കങ്കണയെ കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ ഭീഷണിപ്പെടുത്തിയെന്ന് സഹോദരി. കങ്കണയുടെ സോഷ്യൽ മീഡിയ മാനേജറും വക്താവുമായ സഹോദരി രംഗോലി ചന്ദേൽ കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമർശകനാണ് ജാവേദ് അക്തർ. ഇത്തരത്തിലുള്ള മോശം പ്രവർത്തികൾ ചെയ്യുന്ന ജാവേദ് അക്തറിന് പ്രധാനമന്ത്രിയെ വിമർശിക്കാൻ എന്താണ് അവകാശമെന്നും രംഗോലി ചോദിക്കുന്നു. നിർമാതാവും സംവിധായകനുമായ മഹേഷ് ഭട്ടിനെതിരേയും രംഗോലി ആരോപണങ്ങൾ ഉന്നയിച്ചു. കങ്കണ ഒരു സിനിമയിൽ ചാവേറായി അഭിനയിക്കാൻ വിസമ്മതിച്ചപ്പോൾ മഹേഷ് ഭട്ട് അവർക്ക് നേരേ ചെരിപ്പ് എറിഞ്ഞുവെന്നും രംഗോലി പറയുന്നു. കങ്കണ-ഹൃത്വിക് പോരിന് വർഷങ്ങളുടെ പഴക്കമുണ്ട്. തന്റെ ഇമെയിൽ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് ചോർത്തിയെന്നായിരുന്നു കങ്കണയുടെ ആരോപണം. തുടർന്ന് പോലീസിൽ പരാതി നൽകി. തന്റെ പേരുപയോഗിച്ച് കങ്കണയെ ആരെങ്കിലും കബളിപ്പിച്ചുവെങ്കിൽ അവർക്കെതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൃത്വികും പോലീസിനെ സമീപിച്ചു. എന്നാൽ ഹൃത്വികിനെതിരേ തെളിവ് ലഭിക്കാത്തതിനാൽ പോലീസ് ആ കേസിൽ നടപടി എടുത്തില്ല. പിന്നീട് കങ്കണ പല പൊതു വേദികളിലും അഭിമുഖങ്ങളിലും ഹൃത്വികിനെതിരേ രംഗത്ത് വന്നു. കങ്കണയുടെ സഹോദരി രങ്കോലി ഹൃത്വികിനെതിരേ ഒരു ചിത്രവുമായി രംഗത്ത് വന്നിരുന്നു. ഹൃത്വികും കങ്കണയും ചേർന്ന് നിൽക്കുന്ന ചിത്രമായിരുന്നു അത്. കങ്കണയുമായി തനിക്ക് പ്രണയമില്ലായിരുന്നുവെന്ന് വെളിപ്പെടുത്തി ഹൃത്വിക് രംഗത്ത് വന്നതിന് തൊട്ടുപിന്നാലെയായിരുന്നു ആ ചിത്രം പുറത്ത് വിട്ടത്. എന്നാൽ ആ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് പറഞ്ഞ് ഹൃത്വികിന്റെ വക്താവ് രംഗത്ത് വന്നു. ഒരു പാർട്ടിയിൽ എടുത്ത ചിത്രമായിരുന്നു അത്. ഹൃത്വികിന്റെ മുൻഭാര്യ സൂസാനെയടക്കം ഒരുപാട് ആളുകൾ ആ പാർട്ടിയിൽ പങ്കെടുത്തിരുന്നു. ചിത്രത്തിൽ നിന്ന് മറ്റുള്ളവരെ ഒഴിവാക്കി ഹൃത്വികിന് തൊട്ടടുത്ത് നിന്നയാളുടെ കൈ ഫോട്ടോഷോപ്പ് ചെയ്ത് മായ്ച്ചു കളഞ്ഞായിരുന്നു കങ്കണ ചിത്രം പ്രസിദ്ധീകരിച്ചത്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലും ഹൃത്വിക് കൂടുതൽ ചിത്രങ്ങളുമായി രംഗത്ത് വന്നു. Content Highlights:Javed Akhtar threatened Kangana RanautRangoli Chandel, askedto apologise, Hrithik Roshan


from mathrubhumi.latestnews.rssfeed https://ift.tt/2vMzC6a
via IFTTT