Breaking

Wednesday, February 19, 2020

ഇന്ത്യയുമായി വിപുല വ്യാപാരക്കരാര്‍ ഇപ്പോഴില്ല, പിന്നീടെന്ന്‌ ട്രംപ്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനവേളയിൽ വിപുലമായ വ്യാപാരക്കരാർ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പിട്ടേക്കില്ല. അമേരിക്കയും ഇന്ത്യയുമായി വ്യാപാരക്കരാറുണ്ടാകും. എന്നാൽ വലിയ കരാർ ഞാൻ മറ്റൊരു അവസരത്തിനു വേണ്ടി സൂക്ഷിക്കുകയാണ്, ഒരുപക്ഷെ തിരഞ്ഞെടുപ്പിനു മുമ്പ് അതുണ്ടായേക്കും- മേരിലാൻഡിലെ ജോയന്റ് ബേസ് ആൻഡ്രൂസിൽ ട്രംപ് പറഞ്ഞു. US President Donald Trump in Washington: We can have a trade deal with India, but I am really saving the big deal for later, may be before elections. But we will have a very big deal with India. pic.twitter.com/QcdKCdaIdz — ANI (@ANI) February 19, 2020 ഇരു രാജ്യങ്ങളും തമ്മിൽ വിപുലമായ വ്യാപാരക്കരാർ ഉണ്ടാകുമെന്നാണ് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നത്. എന്നാൽ കരാറിന്റെ ഭാഗമാക്കാൻ കൂടുതൽ നിർദേശങ്ങളും ഇനങ്ങളും അമേരിക്ക മുന്നോട്ടുവെച്ചതും ഇന്ത്യയുടെ നിർദേശങ്ങളിൽ പലതും അമേരിക്ക അംഗീകരിക്കാൻ തയ്യാറാകാത്തതുമാണ് വിപുല വ്യാപാരക്കരാറിന് തടസ്സമായതെന്നാണ് വിലയിരുത്തൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു. വിമാനത്താവളത്തിനും പരിപാടിയുടെ വേദിക്കുമിടയിൽ 70ലക്ഷം പേരുണ്ടാകുമെന്ന് മോദി പറഞ്ഞതായും ട്രംപ് കൂട്ടിച്ചേർത്തു. ഫെബ്രുവരി 24,25 തിയതികളിലാണ് ട്രംപിന്റെ ഇന്ത്യാ സന്ദർശനം. content highlights:us president donald trump on trade deal with india


from mathrubhumi.latestnews.rssfeed https://ift.tt/2Hy4iuP
via IFTTT