Breaking

Thursday, February 20, 2020

പി. ജയരാജന്റെ സന്ദർശനം; വാഫിസെന്റർ പ്രിൻസിപ്പലിനെയും ഡയറക്‌ടറെയും പുറത്താക്കി

കണ്ണൂർ: പൗരത്വത്തെക്കുറിച്ചു പ്രസംഗിക്കാൻ പി. ജയരാജന് അവസരം നൽകിയതിന്റെ പേരിൽ നിലമ്പൂർ കാളികാവിലെ വാഫിസെന്റർ പ്രിൻസിപ്പൽ ഡോ. ലുക്മാൻ വാഫി ഫൈസി അസ്ഹരിയെയും ഡയറക്ടർ ഇബ്രാഹിം ഫൈസിയെയും പുറത്താക്കിയതായി ആക്ഷേപം. ഇക്കാര്യം പി. ജയരാജൻ തന്നെയാണ് സാമൂഹികമാധ്യമത്തിൽ കുറിച്ചത്. ലീഗിലെ സമസ്ത വിഭാഗം നിയന്ത്രിക്കുന്ന സ്ഥാപനമാണ് വാഫിസെന്റർ. ഇവരെ പുറത്താക്കാൻ ഔദ്യോഗികമായി തീരുമാനമൊന്നുമെടുത്തിട്ടില്ലെന്നാണ് വാഫി സെന്റർ അധികൃതർ പ്രതികരിച്ചത്. എന്നാൽ, ജയരാജന് കാന്പസിലെ വിദ്യാർഥികളുമായി സംസാരിക്കാൻ അവസരം നൽകിയതിനെത്തുടർന്ന് താൻ വാഫി കാന്പസിൽനിന്ന് ഒഴിവായതായി കാണിച്ച് ലുക്മാൻ വാഫി ഫൈസി സാമൂഹികമാധ്യമ കുറിപ്പിട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ജയരാജന്റെ കുറിപ്പിലെ പ്രസക്ത ഭാഗം: ''ഫെബ്രുവരി പത്തിന് കാളികാവിൽ ഒരു പാർട്ടിപരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ഞാൻ അവിടെയുള്ള വാഫി സെൻറർ സന്ദർശിച്ചത്. ഐ.ആർ.പി.സി. സാന്ത്വന പരിചരണകേന്ദ്രം പോലെയുള്ള ഒരു സ്ഥാപനം എന്ന നിലയിലാണ് അവിടെ പോയത്. അവിടെ പഠിക്കുന്ന കുട്ടികളുമായി സംസാരിക്കുമ്പോൾ പൗരത്വവിഷയത്തെക്കുറിച്ചും സംസാരിച്ചു. എന്റെ സന്ദർശനം ചിലരെ അലോസരപ്പെടുത്തി. പൗരന്മാരോടുള്ള എല്ലാതരത്തിലുമുള്ള പുറത്താക്കലിനെയും എതിർക്കുന്ന സമസ്തയെപ്പോലെയുള്ള സംഘടനയ്ക്ക് ഈ സാരഥികളെ പുറത്താക്കിയത് ഉചിതമായി തോന്നുന്നുണ്ടോ?'' Content Highlights:p Jayaran Visit at wafi centre, institution expel Director and Principal,citizenship amendment bill


from mathrubhumi.latestnews.rssfeed https://ift.tt/2SUg9IQ
via IFTTT