ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടനാല് പ്രതികളിലൊരാളായ വിനയ് ശർമ ജയിലിനുള്ളിൽ സ്വയം പരിക്കേൽപ്പിച്ചതായി റിപ്പോർട്ട്. സെല്ലിനുള്ളിലെ ചുമരിൽ തലയിടിച്ചാണ് ഇയാൾ സ്വയം പരിക്കേൽപ്പിച്ചത്. ഫെബ്രുവരി 16 നാണ് സംഭവം. ഇയാൾക്ക് വേണ്ട ചികിത്സ നൽകിയതായി തിഹാർ ജയിൽ അധികൃതർ അറിയിച്ചു. വിനയ് ശർമയുടെ പരിക്ക് നിസാരമാണ്. വിനയ് ശർമ ജയിലിനുള്ളിൽ നിരാഹാരസമരത്തിലാണെന്നും ജയിലിനുള്ളിൽ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് തലയ്ക്ക് പരിക്കേറ്റതായും ഇയാളുടെ അഭിഭാഷകൻ ഈയാഴ്ചയുടെ തുടക്കത്തിൽ കോടതിയെ അറിയിച്ചിരുന്നു. ഇയാൾ ഗുരുതര മാനസികരോഗത്തിൽ പെട്ടിരിക്കുകയാണെന്നും അതിനാൽ വധശിക്ഷ നടപ്പാക്കാനാകില്ലെന്നും അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. ഇതിനെ തുടർന്ന് വിനയ് ശർമയ്ക്ക് പ്രത്യേക നിരീക്ഷണമേർപ്പെടുത്താൻ ജയിൽ സൂപ്രണ്ടിനോട് കോടതി നിർദേശിച്ചിരുന്നു. നിർഭയകേസ് പ്രതികളുടെ വധശിക്ഷ മാർച്ച് മൂന്നിന് നടപ്പിലാക്കണമെന്ന് കോടതി നിർദേശം നൽകിയിരുന്നു. വധശിക്ഷ നടപ്പാക്കുന്നതിനായി മൂന്നാമത്തെ തവണയാണ് കോടതി മരണവാറന്റ് പുറപ്പെടുവിച്ചത്. മാർച്ച് മൂന്നിന് രാവിലെ ആറ് മണിക്കാണ് ശിക്ഷ നടപ്പാക്കണമെന്ന് അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദ്ര റാണയുടെ ഉത്തരവ്. ജനുവരി 17 നും ജനുവരി 31 നും ശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് രണ്ട് തവണ മാറ്റി വെച്ചിരുന്നു. Coontent Highlights: Nirbhaya case death row convict Vinay Sharma attempts to hurt himself in jail
from mathrubhumi.latestnews.rssfeed https://ift.tt/2V8JPVg
via
IFTTT