Breaking

Tuesday, February 18, 2020

പാകിസ്താനിൽ സ്ഫോടനം; ഏഴുപേർ കൊല്ലപ്പെട്ടു

ക്വെറ്റ: പാകിസ്താനിൽ ബലൂചിസ്താൻ പ്രവിശ്യയിലെ ക്വെറ്റയിൽ തിങ്കളാഴ്ചയുണ്ടായ ശക്തമായ സ്ഫോടനത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. 21 പേർക്ക് പരിക്കേറ്റു. ക്വെറ്റയിലെ ഷഹ്റായ് അദാലത്തിലെ പ്രസ് ക്ലബ്ബിനു സമീപത്താണ് സ്ഫോടനം. ചാവേറാക്രമണമാണെന്ന് കരുതുന്നതായി ക്വെറ്റ ഡി.ഐ.ജി. അബ്ദുൽ റസാഖ് ചീമ പറഞ്ഞു. ആക്രമണത്തെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അപലപിച്ചു. അതേസമയം, സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.പ്രസ് ക്ലബ്ബിനുസമീപം പ്രക്ഷോഭം നടന്നുകൊണ്ടിരിക്കേയായിരുന്നു സംഭവം. ഏതാനും വാഹനങ്ങളും തകർന്നു. പ്രദേശം സുരക്ഷാഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ്. സംഭവത്തെക്കുറിച്ച് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ടുനൽകാൻ ബലൂചിസ്താൻ മുഖ്യമന്ത്രി ജാം കമൽ ഖാൻ പോലീസിനോടാവശ്യപ്പെട്ടു.ജനുവരി പത്തിന് ക്വെറ്റയില്ലെ പള്ളിക്കുള്ളിൽ നടന്ന സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെടുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2vDYcGu
via IFTTT