ന്യൂഡൽഹി: ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കുന്നതിന് വിശാല ബെഞ്ചിന് സാധുതയുണ്ടെന്ന് സുപ്രീംകോടതി. വിശാല ബെഞ്ചുണ്ടാക്കിയതിനെ ചോദ്യംചെയ്ത് ഫാലി എസ്.നരിമാൻ അടക്കമുള്ള ചില മുതിർന്ന അഭിഭാഷകർ രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിലാണ് സുപ്രീംകോടതി വ്യക്തത വരുത്തിയിരിക്കുന്നത്. തിങ്കളാഴ്ച മുതൽ വിശാല ബെഞ്ച് ദൈനംദിന വാദം കേൾക്കും. വിശാല ബെഞ്ചിന് മുമ്പാകെ ഏഴ് വിഷയങ്ങൾ പരിഗണിക്കാനും തീരുമാനിച്ചു. 1- മതസ്വാതന്ത്ര്യത്തിന്റെ വ്യാപ്തിയും ലക്ഷ്യവും എന്താണ്? 2-മതസ്വാതന്ത്ര്യവും മതവിഭാഗങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധം എന്താണ്? 3-മതവിഭാഗങ്ങളുടെ അവകാശങ്ങൾ മൗലികാവകാശങ്ങൾക്ക് വിധേയമാണോ? 4- മതാനുഷ്ടാനങ്ങളിൽ എന്താണ് ധാർമ്മികത? 5-മതസ്വാതന്ത്ര്യത്തിന്റെ കാര്യങ്ങളിൽ ജുഡീഷ്യൽ അവലോകനത്തിന്റെ സാധ്യത എന്താണ്? 6-ഭരണഘടനാ അനുച്ഛേദം 25 (2) (ബി) പ്രകാരം ഹിന്ദുക്കളിലെ ഒരു വിഭാഗം എന്നതിന്റെ അർത്ഥം എന്താണ്? 7-ഒരു മതവിഭാഗത്തിലും പെടാത്ത ഒരാൾക്ക് ഏതെങ്കിലും മതവിഭാഗത്തിന്റെ രീതികളെ ചോദ്യം ചെയ്ത് ഒരു പൊതുതാൽപര്യ ഹർജി സമർപ്പിക്കാൻ കഴിയുമോ? ശബരിമല വിധി പുനഃപരിശോധിക്കാൻ അഞ്ചംഗ ബെഞ്ച് തീരുമാനിച്ചിട്ടില്ലെന്നും അതിനാൽ അതിലുയർന്നുവന്ന നിയമപ്രശ്നങ്ങൾ വിശാലബെഞ്ചിനു വിടാനാവില്ലെന്നുമായിരുന്നു ഫെബ്രുവരി ആറിന് കേസ് പരിഗണിച്ചപ്പോൾ മുതിർന്ന അഭിഭാഷകൻ ഫാലി എസ്. നരിമാൻ വാദിച്ചത്.ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഒമ്പതംഗ ബെഞ്ചിന് സാധുതയുണ്ടെന്ന് പ്രഖ്യാപിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചിൽ ജസ്റ്റിസുമാരായ ആർ.ഭാനുമതി, അശോക് ഭൂഷൺ, നഗേശ്വര റാവുസ മോഹൻ എം ശാന്തഗൗഡർ, അബ്ദുൾ നസീർ,സുഭാഷ് റെഡ്ഡി, ബി.ആർ.ഗവായ്, സൂര്യകാന്ത് എന്നിവരാണ് അംഗങ്ങൾ. Content Highlights:Sabrimala larger bench even in review jurisdiction- Supreme Court
from mathrubhumi.latestnews.rssfeed https://ift.tt/3bs6UI7
via
IFTTT