തിരുവനന്തപുരം: മുൻമന്ത്രി വി.എസ്. ശിവകുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. കേസിൽ ശിവകുമാറിനെ ഒന്നാംപ്രതിയാക്കി എഫ്.ഐ.ആർവിജിലൻസ് സ്പെഷൽ സെൽ കഴിഞ്ഞദിവസം എഫ്.ഐ.ആർ. സമർപ്പിച്ചിരുന്നു. ശിവകുമാറിന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായിരുന്ന എം. രാജേന്ദ്രൻ, ഷൈജു ഹരൻ, എൻ.എസ്. ഹരികുമാർ എന്നിവരാണ് മറ്റു പ്രതികൾ. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിലാണ് എഫ്.ഐ. ആർ. സമർപ്പിച്ചത്. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരിക്കെ, അധികാരദുർവിനിയോഗം നടത്തി ബന്ധുക്കളുടെയും ചില സുഹൃത്തുക്കളുടെയും പേരിൽ സ്വത്ത് സമ്പാദിച്ചുവെന്നാണ് പരാതി. ശിവകുമാർ ഒഴികെയുള്ളവർക്ക് വരവിൽക്കവിഞ്ഞ സ്വത്തുണ്ടായിരുന്നുവെന്ന് വിജിലൻസ് പ്രാഥമികപരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ശിവകുമാർ അനധികൃത സ്വത്തുസമ്പാദനം നടത്തിയെന്ന് പ്രത്യക്ഷത്തിൽ തെളിഞ്ഞിട്ടില്ലെങ്കിലും അദ്ദേഹം മറ്റുള്ളവരുടെപേരിൽ സ്വത്ത് സമ്പാദിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒന്നാം പ്രതിയാക്കിയതെന്നാണ് സൂചന. ആവശ്യമെന്നുകണ്ടാൽ എൻഫോഴ്സ്മെന്റ് വിഭാഗവും അന്വേഷണം നടത്തും. content highlights:raid at vs sivakumars home
from mathrubhumi.latestnews.rssfeed https://ift.tt/39IxyLg
via
IFTTT