തിരുവനന്തപുരം: വെടിയുണ്ട കാണാതായ സംഭവത്തിൽ അന്വേഷണത്തിനുള്ള പ്രത്യേക സംഘം വിപുലീകരിച്ചു. ഐ.ജി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. നിലവിലുള്ള അന്വേഷണ സംഘം വിപുലീകരിച്ചാണ് പുതിയ സംഘം രൂപീകരിച്ചിരിക്കുന്നത്. ഐ.ജി.ശ്രീജിത്തിന്റെ കീഴിൽ എസ്.പി. ഷാനവാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. അന്വേഷണ സംഘത്തിൽ പതിനഞ്ചോളം പേരെ ഉൾപ്പെടുത്തിയാണ് സംഘം വിപുലീകരിച്ചിരിക്കുന്നത്.96 മുതൽ 2018 വരെയുള്ള കാലയളവിലാണ് 12,000ത്തോളം വെടിയുണ്ടകൾ കാണാതായത്. ഇതുസംബന്ധിച്ച് ക്രമക്കേട് ഉണ്ടെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി വ്യക്തമാക്കിയിരുന്നു. എന്നാൽ 22 വർഷത്തെ കാലയളവിനുള്ളിൽ സംഭവിച്ച ക്രമക്കേട് പരിശോധിക്കുന്നതിന് മതിയായ ഉദ്യോഗസ്ഥർ സംഘത്തിൽ ഇല്ല. അതുകൊണ്ടാണ് കൂടുതൽ പേരെ സംഘത്തിൽ ഉൾപ്പെടുത്തിയത്. 96-2018 വരെയുള്ള കാലയളവ് പല ഘട്ടങ്ങളായി തിരിച്ച്അന്വേഷണ സംഘത്തിന് കൈമാറും. കാണാതായ ദിവസം കണ്ടെത്തുക എന്നാതാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യം. രേഖകൾ കേന്ദ്രീകരിച്ചാണ് പ്രാഥമിക അന്വേഷണം. ഒപ്പം ക്യാമ്പിലെത്തി അതാത് ദിവസം ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴികൾ രേഖപ്പെടുത്തുകയും വേണം. രണ്ടുമാസത്തിനുള്ളിൽ അന്വേഷണംപൂർത്തിയാക്കുന്ന വിധത്തിലാണ് പുതിയ ഉദ്യോഗസ്ഥരെ കൂടി ചേർത്ത് അന്വേഷണ സംഘം വിപുലപ്പെടുത്തി ക്രൈംബ്രാഞ്ച് മേധാവി ഉത്തരവിറക്കിയിരിക്കുന്നത്. നേരത്തെ പേരൂർക്കട പോലീസ് രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും അന്വേഷണം മന്ദഗതിയിലായിരുന്നു. പിന്നീട് സിഎജി റിപ്പോർട്ടിലെ വിവാദങ്ങൾക്ക് പിന്നാലെയാണ് തോക്കുകൾ കേന്ദ്രീകരിച്ചുള്ള പരിശോധന കാര്യക്ഷമമാക്കിയത്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച ക്രൈംബ്രാഞ്ച് എസ്.എ.പി. ക്യാമ്പിലെത്തി പരിശോധന നടത്തിയിരുന്നു. സി.എ.ജി. റിപ്പോർട്ടിൽ പരാമർശിച്ചപോലെ കേരളാ പോലീസിന്റെ തോക്കുകളൊന്നും കാണാതായിട്ടില്ലെന്ന് പരിശോധനയ്ക്ക് ശേഷം ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാൽ, വെടിയുണ്ടകൾ കാണാതായതിൽ ക്രമക്കേട് സംശയിക്കുന്നതായും പറഞ്ഞു. ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ.തച്ചങ്കരി, ഐ.ജി. എസ്. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ഇൻസാസ് തോക്കുകൾ പരിശോധിച്ചാണ് തോക്കുകൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് അറിയിച്ചത്. സി.എ.ജി. റിപ്പോർട്ടിൽ പരാമർശിച്ച 660 ഇൻസാസ് റൈഫിളുകളിൽ 647 എണ്ണം പേരൂർക്കട എസ്.എ.പി. ക്യാമ്പിലെത്തിച്ചാണ് പരിശോധിച്ചത്. ബാക്കി 13 തോക്കുകൾ മണിപ്പൂരിലെ ഇന്ത്യ റിസർവ് ബറ്റാലിയനിലുണ്ടെന്നും തച്ചങ്കരി അറിയിച്ചിരുന്നു. Content Highlights:Missing bullet: Investigation team expanded,IG S Sreejith will lead the team
from mathrubhumi.latestnews.rssfeed https://ift.tt/2ub83TT
via
IFTTT