ബെംഗളൂരു: മുതിർന്ന കന്നഡ നടിയും പ്രമുഖ ഭരതനാട്യം നർത്തകൻ എൻ. ശ്രീപദി ബല്ലാലിന്റെ ഭാര്യയുമായ കിഷോരി ബല്ലാൽ (75) അന്തരിച്ചു. അസുഖത്തെത്തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. ദക്ഷിണ കന്നഡ സ്വദേശിയായ കിഷോരി 1960-കളിലാണ് സിനിമയിൽ സജീവമായത്. സഹനടിയായി 70-ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. അതിഭാവുകത്വങ്ങളില്ലാതെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ശൈലികൊണ്ട് ശ്രദ്ധേയയായിരുന്നു. അമ്മവേഷങ്ങളാണ് ഏറെയും ശ്രദ്ധിക്കപ്പെട്ടത്. 1960-ൽ പുറത്തിറങ്ങിയ ഇവളെന്ത ഹെന്ദ്തി എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഭരതനാട്യം നർത്തകികൂടിയായ കിഷോരിയെത്തേടി പിന്നീട് അവസരങ്ങൾ ഒട്ടേറെയെത്തി. ആദ്യകാലങ്ങളിൽ നായകന്റെ സഹോദരി, നായികയുടെ കൂട്ടുകാരി എന്നിങ്ങനെയായിരുന്നു സ്ഥിരംവേഷം. 2000-ത്തിനുശേഷം അമ്മവേഷങ്ങളിൽ സജീവമായി. 2004-ൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ നായകനായ ഹിന്ദി ചിത്രം സ്വദേശിൽ പ്രധാനവേഷം ലഭിച്ചു. 2016-ൽ പുറത്തിറങ്ങിയ കാഹിയാണ് അവസാനചിത്രം. ആശ്ര, നാനി, റിങ് റോഡ് , കാരി ഓൺ മറാത്ത, ബോംബൈ മിഠായി, ആക്രമണ, ഗലാട്ടെ, അയ്യാ, ബംഗാർദ കുരല്, കെംപഗൗഡ, അക്ക തങ്കി, നമ്മണ്ണ, സ്പർശ, ഗയിർ കനൂനി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. Content Highlights:kishori ballal swades movie, Kannada actress passed away
from mathrubhumi.latestnews.rssfeed https://ift.tt/2ubaNk9
via
IFTTT