Breaking

Wednesday, February 19, 2020

മൊബൈല്‍ വെട്ടത്തില്‍ കുഞ്ഞുമായി കടല്‍ത്തീരത്തേക്ക്, മരണം ഉറപ്പാക്കിയ ശേഷം മടക്കം

കണ്ണൂർ:വൈകാരികമായ ഒരു എടുത്തുചാട്ടത്തിന്റെ പുറത്തായിരുന്നില്ല മകനെ ശരണ്യ കൊലപ്പെടുത്തിയത്. പകരം കൃത്യമായ ആസൂത്രണത്തോടെ. കൊലപാതക കുറ്റം തന്റെ ഭർത്താവിന് മേൽ കെട്ടിവച്ച് കാമുകനൊപ്പം സുഖമായി കഴിയാമെന്ന് അവർ കരുതി. മാനസികമായി അകന്ന് കഴിയുകയായിരുന്നു ശരണ്യയും ഭർത്താവ് പ്രണവും. ഏറെക്കാലത്തിനുശേഷമാണ് അയാൾ ശരണ്യയുടെ വീട്ടിൽ വരുന്നത്. സത്യത്തിൽ ശരണ്യ പ്രണവിനെ വിളിച്ചുവരുത്തുകയായിരുന്നു. കുഞ്ഞിനെ കാണാതായതിന്റെ കുറ്റം അയാളിൽ ചുമത്തുകയായിരുന്നു ലക്ഷ്യം. ഒന്നും അറിയാത്തത് പോലെയായിരുന്നു ശരണ്യയുടെ അഭിനയം. ചോദ്യം ചെയ്യലിനിടെ ശരണ്യ പ്രണവിന് മേൽ പഴിചാരി. മണിക്കൂറുകളോളം ചോദ്യംചെയ്തതിന് ശേഷം പോലീസ് യഥാർഥ കൊലപാതകിയെ കണ്ടെത്തുകയായിരുന്നു. പ്രണവിന്റെ സുഹൃത്തുമായാണ് ശരണ്യ അടുപ്പത്തിലായത്. ഭർത്താവ് വിദേശത്ത് പോയപ്പോൾ ഫെയ്സ്ബുക്ക് വഴി ഇയാൾ ശരണ്യയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. കുഞ്ഞിന്റെ കൊലപാതകത്തിൽ അയാൾക്ക് പങ്കില്ലെന്നാണ് പോലീസ് നിഗമനം. അയാൾ ശരണ്യക്ക് വിവാഹ വാഗ്ദാനവും നൽകിയിരുന്നില്ല. എന്നാൽ കാമുകനൊപ്പം ജീവിക്കണമെന്ന് ശരണ്യ ആഗ്രഹിച്ചു. അതിന്റെ ഭാഗമായാണ് കുഞ്ഞിനെയും ഭർത്താവിനെയും ഒഴിവാക്കാൻ തീരുമാനിക്കുന്നത്. പുലർച്ചെ 2.00 രാത്രി രണ്ടുമണി കഴിഞ്ഞപ്പോഴാണ് ഭർത്താവിന്റെ കൂടെയുറങ്ങുന്ന കുഞ്ഞിനെ ശരണ്യ സാവധാനം എടുത്തത്. പെട്ടെന്നുതന്നെ കുഞ്ഞുണർന്നു. ഭർത്താവും ഉണർന്നു. പാൽ കൊടുക്കാനെന്നവ്യാജേന ഭർത്താവും ഉണർന്നതോടെ ശരണ്യ ഒരടവ് പ്രയോഗിച്ചു. ഉടൻ കുട്ടിക്ക് പാൽകൊടുക്കാനെന്നപോലെ കസേരയിൽ കുറെസമയം ഇരുന്നു. ഭർത്താവ് ഉറങ്ങിയെന്ന് മനസ്സിലായപ്പോൾ പിൻവശത്തെ വാതിൽ തുറന്ന് മതിലിനടുത്തുള്ള ഇടുങ്ങിയ ഇടവഴിയിലൂടെ മൊബൈൽ ഫോൺ വെളിച്ചത്തിൽ കടൽത്തീരത്തേക്ക് നടന്നു. കുട്ടിയെ കടലിലിടുന്നു തുടർന്ന് കൽക്കെട്ടിൽ ഇറങ്ങി കുട്ടിയെ കടലിൽ ഇടുകയായിരുന്നു. ഉറക്കത്തിൽ വെള്ളത്തിൽവീണ കുട്ടി കരഞ്ഞപ്പോൾ വീണ്ടും എടുത്തു. വീണ്ടും ആർത്തലയ്ക്കുന്ന തിരയിൽ കടലിലിട്ടു. തിരയിൽ മുങ്ങിയെന്ന് മനസ്സിലായപ്പോൾ നേരെ വീട്ടിലേക്ക് മടങ്ങി. ഞാനൊന്നുമറിഞ്ഞില്ലേ... ഒന്നുമറിയാത്തതുപോലെ വീട്ടിൽ വന്നുകിടന്ന ശരണ്യ പുലർച്ചെയാണ് കുഞ്ഞിനെ കാണുന്നില്ലെന്നും ആരോ തട്ടിക്കൊണ്ടുപോയതാണെന്നും വിളിച്ചുപറയുന്നത്. ഭർത്താവിനോട് പോലീസിൽ പരാതിപറയാനും പറഞ്ഞു. കടലിൽ അകപ്പെട്ട കുട്ടിയുടെ മൃതദേഹം കിട്ടില്ലെന്നാണ് അവർ കരുതിയത്. പക്ഷെ, തിരയിൽ മൃതദേഹം തിരിച്ചെത്തി കൽക്കെട്ടിൽ കുടുങ്ങുകയായിരുന്നു. പോലീസും നാട്ടുകാരും രാവിലെതന്നെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ആദ്യം നാട്ടുകാർക്ക് ഭർത്താവിനെ നേരിയ സംശയമുണ്ടായിരുന്നു. Content Highlights:Kannur Toddler killed by Mother, Saranya, Child Murder case


from mathrubhumi.latestnews.rssfeed https://ift.tt/2uPab46
via IFTTT