Breaking

Monday, February 17, 2020

ഓട്ടിസമുള്ള കുട്ടിയുമായി പട്ടികവർഗ കുടുംബം കഴിയുന്നത് കക്കൂസ് ടാങ്കിനുമുകളിൽ

പത്തനംതിട്ട: സെപ്റ്റിക് ടാങ്കിന് മുകളിൽ പ്ലാസ്റ്റിക് ഷീറ്റുകൾ മറച്ചുകെട്ടിയ ഷെഡ്. കുടിലെന്നോ കൂരയെന്നോപോലും വിളിക്കാനാവില്ല. കിടപ്പും പാചകവും പ്രാഥമികകാര്യങ്ങളുമെല്ലാം ഇതിനുള്ളിൽ. ഓട്ടിസം ബാധിച്ച ഒൻപതുകാരനെയുംകൊണ്ട് പോകാൻ ഈ പട്ടികവർഗ കുടുംബത്തിന് വേറെ ഇടമില്ല. വീടിന് അപേക്ഷിച്ചപ്പോൾ പട്ടികവർഗക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരെത്തി ഒരു പടുതയും നാല് വള്ളിക്കയറും നൽകി, ഷെഡ് കെട്ടിക്കിടക്കാൻ. അങ്ങനെ കെട്ടിയ നിലംപൊത്താറായ ഈ'വീട്ടിൽ' കണ്ണീരോടെ കഴിയുകയാണ് നാലംഗകുടുംബം. മല്ലപ്പള്ളി താലൂക്കിൽ എഴുമറ്റൂർ വില്ലേജിലെ ഉപ്പുമാക്കൽ കോളനിയിലാണ് ഷെഡ്. പാലയ്ക്കൽ വീട്ടിൽ രാജുവിൻറെയും സുധയുടെയും മകൻ ഒാട്ടിസം ബാധിച്ച അതുൽരാജ് നടക്കില്ല. ഇവിടെ ഷെഡ് കെട്ടിയിട്ട് ഒൻപത് വർഷമായി. ഇരുപതടിയോളം താഴ്ചയിൽനിന്ന് കുത്തനെയുള്ള മൺപടവ് കയറി വേണം ഇതിലെത്താൻ. രണ്ട് തെങ്ങിലും കവുങ്ങിലും ഏതാനും മരക്കുറ്റികളിലും നിർത്തിയിരിക്കുന്ന ഷെഡ് ഏത് നിമിഷവും തകർന്നുവീഴാം. മഴപെയ്താൽ മുഴുവനും ചോരും. മുമ്പ് ഇടുക്കിയിലായിരുന്നു. അവിടെ താമസിച്ചിരുന്നിടത്ത് വന്യമൃഗശല്യം വർധിച്ചതോടെയാണ് ഇവർ സുധയുടെ നാടായ എഴുമറ്റൂരിലെത്തിയത്. സുധയുടെ അച്ഛനും അമ്മയ്ക്കും പട്ടികവർഗക്ഷേമ വകുപ്പിൽനിന്നും അനുവദിച്ച നാല് സെന്റ് സ്ഥലത്തിന്റെ മൂലയ്ക്കാണ് ഷെഡ്. സുധയുടെ ചേച്ചിയുടേതാണ് ഇപ്പോൾ ഈ സ്ഥലം. അതുൽരാജും കുടുംബവും കഴിയുന്ന കൂര വീടിനായി ഇൗ കുടുംബം ജില്ലാ കളക്ടർ, പഞ്ചായത്ത് അധികൃതർ, ബ്ലോക്ക് പഞ്ചായത്ത് അധികൃതർ, എസ്.ടി.ഒാഫീസർ തുടങ്ങിയവർക്കെല്ലാം പരാതി നൽകിയതാണ്. രാജുവിനും സുധയ്ക്കും വയ്യാതായതോടെ, മൂത്തമകൻ രാഹുൽ ഒാട്ടോ ഒാടിച്ച് കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ടാണ് കുടുംബം കഴിയുന്നത്. ലഭിച്ചത് പടുതയും നാല് വള്ളിക്കയറും മൂന്നുവർഷം മുമ്പ് ഇവരുടെ ദുരവസ്ഥ അറിഞ്ഞ് രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രൊഫ. പി.ജെ.കുര്യൻ ഇടപെട്ടിരുന്നു. തുടർന്ന്, ഇവർക്ക് വീടുവെയ്ക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ ശ്രമം തുടങ്ങി. വീടിനടുത്തുള്ള രണ്ട് സ്ഥലം ഇവർ കാണുകയും ചെയ്തു. എന്നാൽ ഭൂമിയുടെ വില, അനുവദിച്ച തുകയേക്കാൾ കൂടുതലായതിനാൽ വാങ്ങാനായില്ല. പിന്നീടാണ് പട്ടികവർഗക്ഷേമ വകുപ്പിൽനിന്നും ഉദ്യോഗസ്ഥരെത്തി ഒരു പടുതയും നാല് വള്ളിക്കയറും നൽകിയത്. ഭൂമി നിഷേധിക്കാൻ കാരണം രാജുവിന് ചിന്നക്കനാലിലും അട്ടത്തോട്ടിലും ഒരോ ഏക്കർ വീതം ഭൂമിയുണ്ടെന്ന് ആരോ പരാതി നൽകിയിരുന്നു. ഇതുകൊണ്ടാണ്, ഇൗ കുടുംബത്തിന് ഭൂമി നിഷേധിച്ചത്. രാജുവിന്റെ അമ്മയുടെ പേരിൽ കോട്ടയം മുണ്ടക്കയത്ത് 20 സെന്റ് സ്ഥലമുണ്ടെന്നും ആരോപണം ഉയർന്നു. എന്നാൽ, പരിശോധനയിൽ മൂന്നിടത്തും രാജുവിന് ഭൂമിയില്ലെന്ന് കണ്ടെത്തിയിരുന്നു. Content Highllights:homeless family shelter upon septic tank


from mathrubhumi.latestnews.rssfeed https://ift.tt/37umlN3
via IFTTT