Breaking

Monday, February 10, 2020

വിജയ് രാഷ്‌ട്രീയത്തിലേക്കെന്ന് ആരാധകർ

ചെന്നൈ: ആദായനികുതി ഉദ്യോഗസ്ഥരുടെ പരിശോധനയെത്തുടർന്നുണ്ടായ ബഹളങ്ങൾക്കുപിന്നാലെ നടൻ വിജയ്യുടെ രാഷ്ട്രീയപ്രവേശനം ഉറപ്പിച്ച് ആരാധകർ. ബി.ജെ.പി.ക്ക് തിരിച്ചടി കൊടുക്കാൻ 'ഇളയദളപതി' രാഷ്ട്രീയത്തിലേക്ക് എന്ന പ്രചാരണം സാമൂഹികമാധ്യമങ്ങളിൽ സജീവമായി. രണ്ടുദിവസം പരിശോധന നടത്തിയിട്ടും കണക്കിൽപ്പെടാത്ത ഒരുരൂപപോലും വിജയ്യുടെ വീട്ടിൽനിന്ന് പിടിച്ചെടുക്കാൻ ആദായനികുതി വകുപ്പിന് കഴിഞ്ഞില്ലെന്നും തങ്ങളുടെ ആരാധനാപാത്രം സംശുദ്ധനാണെന്ന് ഇതുതെളിയിച്ചുവെന്നും ഇവർ വാദിക്കുന്നു. കഴിഞ്ഞ കുറേവർഷങ്ങളായി വിജയ്യുടെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഇതുസംബന്ധിച്ച് നേരിട്ട് പ്രതികരിക്കാൻ താരം തയ്യാറായിട്ടില്ല. എന്നാൽ, 2018-ൽ പുറത്തിറങ്ങിയ 'സർക്കാർ' എന്ന ചലച്ചിത്രത്തിന്റെ ഓഡിയോ റിലീസിനിടെ നടത്തിയ പരാമർശം ആരാധകർ ഏറ്റെടുത്തിരുന്നു. ജീവിതത്തിൽ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാൽ അഭിനയിക്കില്ലെന്നും പകരം എങ്ങനെ ഒരു മുഖ്യമന്ത്രി പ്രവർത്തിക്കണമെന്ന് കാണിച്ചുകൊടുക്കുമെന്നുമായിരുന്നു വിജയ്യുടെ പ്രസ്താവന. മകൻ രാഷ്ട്രീയത്തിൽ വരാനുള്ള സാധ്യതയുണ്ടെന്ന് വിജയ്യുടെ അച്ഛനും നിർമാതാവുമായ എസ്.എ. ചന്ദ്രശേഖർ പറഞ്ഞിട്ടുണ്ട്. Content Highlights:Actor Vijay Politics


from mathrubhumi.latestnews.rssfeed https://ift.tt/2SrCAVy
via IFTTT