Breaking

Monday, February 10, 2020

ഇന്ത്യന്‍ പൗരത്വം വാഗ്ദാനം ചെയ്താല്‍ ബംഗ്ലാദേശിലെ ജനസംഖ്യയുടെ പകുതിയും രാജ്യവിടും- കേന്ദ്ര മന്ത്രി

ഹൈദരാബാദ്: ഇന്ത്യൻ പൗരത്വം വാഗ്ദ്ദാനം ചെയ്താൽ ബംഗ്ലാദേശ് ജനസംഖ്യയുടെ പകുതി ഭാഗം അവരുടെ രാജ്യം വിടുമെന്ന് കേന്ദ്ര മന്ത്രി ജി. കിഷൻ റെഡ്ഡി. പൗരത്വ നിയമ ഭേദഗതി എങ്ങനെയാണ് ഇന്ത്യയിൽ താമസിക്കുന്ന 130 കോടി ജനങ്ങൾക്ക് എതിരാകുന്നതെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുതെളിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. "ഇന്ത്യ ബംഗ്ലാദേശിലുള്ളവർക്ക് പൗരത്വം വാഗ്ദാനം ചെയ്താൽ ബംഗ്ലാദേശിന്റെ പകുതി ഭാഗം ശൂന്യമാകും. ആരാണ് ഇതിന് ഉത്തരവാദിത്വം വഹിക്കുക, ചന്ദ്രശേഖര റാവുവോ രാഹുൽ ഗാന്ധിയോവഹിക്കുമോ", എന്നും കിഷൻ റെഡ്ഡി ചോദിച്ചു. മാനുഷിക പരിഗണന മുൻനിർത്തിയാണ് പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ചില സമുദായങ്ങൾക്ക് പൗരത്വം നൽകുന്നതിന് സി.എ.എ.കൊണ്ടുവന്നത്. എന്നാൽ ചില രാഷ്ട്രീയ പാർട്ടികൾ ആ രാജ്യങ്ങളിലെ മുസ്ലിംകൾക്കും പൗരത്വം നൽകണമെന്ന് ആവശ്യപ്പെടുകയാണ്. ഇത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. Content Highlights:"Half Of Bangladesh Will Be Empty If Indian citizenship was ": Union Minister G Kishan Reddy On CAA


from mathrubhumi.latestnews.rssfeed https://ift.tt/3bsabXW
via IFTTT