ചെന്നൈ: ഇന്ത്യൻ സിനിമയുടെ സെറ്റിലുണ്ടായ അപകടത്തിൽ സഹപ്രവർത്തകർ മരിച്ചത് അത്യന്തം വേദനാജനകമെന്ന് നടൻ കമൽ ഹാസൻ. അവരുടെ കുടുംബാംഗങ്ങൾ അനുഭവിക്കുന്ന വേദന താങ്ങാവുന്നതിലും അപ്പുറമാണെന്നും. അവരുടെ വേദനയിൽ പങ്കുചേരുന്നുവെന്നും കമൽ ട്വീറ്റ് ചെയ്തു. സംവിധാന സഹായികളായ മധു(29), കൃഷ്ണ(34), നൃത്ത സഹ സംവിധായകൻ ചന്ദ്രൻ(60) എന്നിവർ അപകടത്തിൽ മരിച്ചത്. പതിനൊന്നോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംവിധായകൻ ശങ്കറിനും പരിക്കേറ്റുവെന്ന് റിപ്പോർട്ടുകളുണ്ട്. പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയിൽ ആണ് അപകടം നടന്നത്.ഒരു ഗാനരംഗം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിന് മുന്നോടിയായി ഇന്നലെ വൈകിട്ടു മുതൽ സെറ്റ് ഇടുന്ന ജോലി നടന്നുവരികയായിരുന്നു. ഇതിനിടെ ക്രെയിനിന്റെ മുകളിൽ കെട്ടിയിരുന്ന ഭാരമേറിയ വലിയ ലൈറ്റുകൾ ചെരിഞ്ഞു വീണതാണ് അപകടത്തിനിടയാക്കിയത്. ക്രെയിനിന്റെ അടിയിൽപ്പെട്ട മൂന്നുപേർ തൽക്ഷണം മരിച്ചു. അപകടത്തെത്തുടർന്ന് ഷൂട്ടിങ് നിർത്തിവെച്ചു. സംഭവ സമയത്ത് നടൻ കമൽഹാസനും സെറ്റിൽ ഉണ്ടായിരുന്നു. പൂനമല്ലി പൊലീസ് അപകടസ്ഥലത്തെത്തി. രക്ഷാപ്രവർത്തനം തുടരുന്നു. ഏതാനും മാസങ്ങൾക്കു മുൻപ് നടൻ വിജയ് അഭിനയിച്ച ബിഗിൽ സിനിമയുടെ സെറ്റിലും ഇത്തരത്തിൽ ക്രെയിൻ മറിഞ്ഞ് അപകടം ഉണ്ടായിട്ടുണ്ട്. Content Highlights:Kamal Haasan mourns the death of his colleague Indian 2 movie set accident Shankar
from mathrubhumi.latestnews.rssfeed https://ift.tt/3bUGZck
via
IFTTT