നെടുങ്കണ്ടം: കൈലാസപ്പാറയിൽ മകൻ ഓടിച്ചിരുന്ന സ്വകാര്യ ബസിൽ അച്ഛൻ ഓടിച്ച ജീപ്പ് ഇടിച്ച് ജീപ്പിലുണ്ടായിരുന്ന അമ്മയ്ക്ക് പരിക്ക്. മുരിക്കുംതൊട്ടി സ്വദേശി ഓടിച്ചിരുന്ന സ്വകാര്യ ബസിലാണ് അച്ഛന്റെ ജീപ്പ് ഇടിച്ചത്. ജീപ്പിൽ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ ഇടിയുടെ ആഘാതത്തിൽ പുറത്തേക്ക് തെറിച്ചുവീണു. ഇവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തിൽ മറ്റാർക്കും പരിക്കില്ലെന്ന് പോലീസ് അറിയിച്ചു. കട്ടപ്പനയ്ക്ക് പോയി മടങ്ങിവരികയായിരുന്നു ജീപ്പ് യാത്രികർ. രാജാക്കാട് നിന്ന് നെടുങ്കണ്ടത്തിന് പോകുകയായിരുന്നു ബസ്. സംഭവത്തിൽ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് നെടുങ്കണ്ടം പോലീസ് അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/39NGxuH
via
IFTTT