Breaking

Thursday, February 20, 2020

ടോട്ടനത്തെ അട്ടിമറിച്ച് ലെപ്‌സിഗ്; സ്വപ്‌നക്കുതിപ്പ് തുടര്‍ന്ന് അറ്റ്‌ലാന്റ

ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ വീണ്ടും അട്ടിമറി. പ്രീ ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടൻഹാമിനെ അവരുടെ ഗ്രൗണ്ടിൽ ജർമൻ ടീം ആർബി ലെപ്സിഗ് തോൽപ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലെപ്സിഗിന്റെ വിജയം. 58-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ തിമോ വെർണർ ജർമൻ ടീമിന്റെ വിജയഗോൾ നേടി. കോണാർഡ് ലെയ്മറെ ബെൻ ഡേവിസ് വീഴ്ത്തിയതിനാണ് ജർമൻ ടീമിന് പെനാൽറ്റി ലഭിച്ചത്.ചാമ്പ്യൻസ് ലീഗ് നോക്കൗട്ടിൽ ലെപ്സിഗിന്റെ ആദ്യ ഗോൾ കൂടിയാണിത്. ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ തോറ്റത് ടോട്ടനത്തിന് തിരിച്ചടിയാകും. ഇനി രണ്ടാം പാദത്തിൽ ലെപ്സിഗിന്റ ഗ്രൗണ്ടിലാകും കളി. അതേസമയം മറ്റൊരു പ്രീ ക്വാർട്ടർ മത്സരത്തിൽ അറ്റ്ലാന്റ സ്പാനിഷ് ടീം വലൻസിയയെ തോൽപ്പിച്ചു. ഒന്നിനെതിരേ നാല് ഗോളിനായിരുന്നു അറ്റ്ലാന്റയുടെ വിജയം. ചാമ്പ്യൻസ് ലീഗ് ഈ സീസണിൽ അരങ്ങേറ്റം കുറിച്ച ടീമാണ് അറ്റ്ലാന്റ.ഏഴു വർഷത്തിന് ശേഷം സാൻ സിറോയിൽ ഒരു നോക്കൗട്ട് ജയമെനന് റെക്കോഡ് ഇന്ററിനേയും മിലാനേയും മറികടന്ന് അറ്റ്ലാന്റ സ്വന്തമാക്കി. ഇരട്ട ഗോളുമായി ഹാൻസ് ഹറ്റബോവൻ ഇറ്റാലിയൻ ടീമിനായി തിളങ്ങിയപ്പോൾ ഇലിസിച്, റെമോ ഫ്ര്യുയിളെർ എന്നിവരും ഗോൾ കണ്ടെത്തി. പകരക്കാരനായി ഇറങ്ങിയ ഡെന്നീസ് ചെറിഷേവാണ് വലൻസിയയുടെ ഗോൾ നേടിയത്. അടുത്ത മാസം നടക്കുന്ന രണ്ടാം പാദ മത്സരം വലൻസിയയുടെ തട്ടകത്തിലാണ് നടക്കുക. Content Highlights: Champions League Football Tottenham RB Leipzig


from mathrubhumi.latestnews.rssfeed https://ift.tt/2vKEY26
via IFTTT