Breaking

Wednesday, February 19, 2020

ജയില്‍വകുപ്പിലും ചട്ടലംഘനം, നൂലുവാങ്ങിയതില്‍ ക്രമക്കേട്

തിരുവനന്തപുരം: പോലീസ് തലപ്പത്തെ ചട്ടലംഘനങ്ങൾക്കും ക്രമക്കേടുകൾക്കും പിന്നാലെ ജയിൽ വകുപ്പിലും സമാനമായ ചട്ടലംഘനങ്ങൾ നടന്നുവെന്നതിന്റെ തെളിവുകൾ പുറത്ത്. സെൻട്രൽ ജയിലുകളിലെ നിർമാണ യൂണിറ്റിലേക്ക് നൂലുകൾ വാങ്ങിയതിലാണ് ചട്ടലംഘനം. പൂജപ്പുര, കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിലെ നിർമാണ യൂണിറ്റുകളിലേക്കാണ് സർക്കാർ അനുമതി ഇല്ലാതെ 26 ലക്ഷം രൂപയുടെ നൂലുകൾ വാങ്ങിയത്. കണ്ണൂർ കോപ്പറേറ്റീവ് സ്പിന്നിങ്ങ് മില്ലിൽ നിന്നാണ് നൂലുകൾ വാങ്ങിയത്. ഈ നടപടിക്ക് സർക്കാർ അനുമതി ഇല്ലായിരുന്നു. പിന്നീട് ജയിൽമേധാവി സർക്കാരിന്കത്തയച്ച് ഇക്കാര്യം അറിയിച്ചു. എന്നാൽ ചട്ടലംഘനം നടത്തിയതിന് പ്രത്യേകിച്ച് നടപടികൾ എടുക്കാതെ സ്റ്റോർ പർച്ചേസ് മാന്വൽ വരും കാലങ്ങളിൽ പാലിക്കണം എന്ന മുന്നറിയിപ്പോടെ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ഈ തെളിവാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. Content Highlights:violation in the purchase of yarn to the construction unit of the Central Prison.


from mathrubhumi.latestnews.rssfeed https://ift.tt/3bRzvH1
via IFTTT