നെയ്യാറ്റിൻകര: പൊള്ളലേറ്റു മരിച്ച ദമ്പതിമാരുടെ ഇളയ മകൻ രഞ്ജിത്ത് സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണു. അടുത്തുണ്ടായിരുന്ന കൊടിക്കുന്നിൽ സുരേഷ് എം.പി. തന്റെ കാറിൽ ഉടൻതന്നെ രഞ്ജിത്തിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലാക്കി. ശ്വാസംമുട്ട് അനുഭവപ്പെട്ടതിനെത്തുടർന്നാണ് രഞ്ജിത്ത് കുഴഞ്ഞുവീണത്. ബുധനാഴ്ച ൈവകുന്നേരമായിരുന്നു സംഭവം.രഞ്ജിത്ത് കുഴഞ്ഞുവീണപ്പോൾ അടുത്ത് പോലീസ് വാഹനമുണ്ടായിട്ടും ആശുപത്രിയിലാക്കാൻ അവർ തയ്യാറായില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു. ഇതിനെത്തുടർന്നാണ് തന്റെ കാറിൽ രഞ്ജിത്തിനെ ആശുപത്രിയിൽ കൊണ്ടുപോയത്. ആശുപത്രിയിൽ രഞ്ജിത്തിന് ഓക്സിജൻ നൽകി. മാതാപിതാക്കളായ രാജനും അമ്പിളിക്കും പൊള്ളലേറ്റപ്പോൾ തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ രഞ്ജിത്തിന്റെ കൈകൾക്കും പൊള്ളലേറ്റിരുന്നു. കഴിഞ്ഞ ദിവസം അമ്പിളിയുടെ ശവസംസ്കാരം കഴിഞ്ഞ ശേഷം രഞ്ജിത്ത് കുഴഞ്ഞുവീണിരുന്നു. തുടർന്ന് രഞ്ജിത്തിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ദമ്പതിമാർ മരിച്ച സംഭവത്തിൽ സർക്കാർ സമഗ്രാന്വേഷണം നടത്തണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. ആവശ്യപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/38NoQwy
via
IFTTT