Breaking

Tuesday, February 18, 2020

അലന് പരീക്ഷയെഴുതാൻ അനുമതി

കണ്ണൂർ: പന്തീരാങ്കാവ് യു.എ.പി.എ. കേസിൽ ജയിലിൽ കഴിയുന്ന അലൻ ഷുഹൈബിന് എൽഎൽ.ബി. രണ്ടാം സെമസ്റ്റർ പരീക്ഷയെഴുതാൻ തടസ്സമില്ലെന്ന് കണ്ണൂർ സർവകലാശാല. അലനെ പരീക്ഷയെഴുതിക്കുന്ന കാര്യത്തിൽ 48 മണിക്കൂറിനുള്ളിൽ സർവകലാശാല തീരുമാനിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടതിനെത്തുടർന്നാണിത്. സർവകലാശാലയുടെ പാലയാട് സെന്ററിൽ വിദ്യാർഥിയായ അലൻ പരീക്ഷയെഴുതാൻ അനുമതിതേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസന്വേഷിക്കുന്ന എൻ.ഐ.എ.യാണ് പരീക്ഷയെഴുതാൻ അലനെ ജയിലിൽനിന്ന് എത്തിക്കേണ്ടത്. ചൊവ്വാഴ്ചയാണ് രണ്ടാം സെമസ്റ്റർ പരീക്ഷ തുടങ്ങുന്നത്. ആവശ്യമായ ഹാജർ ഉള്ളതിനാൽ പരീക്ഷയെഴുതാൻ അനുമതിയുണ്ടെന്ന് വി.സി. ഡോ. ഗോപിനാഥ് രവീന്ദ്രൻ അറിയിച്ചു. ജയിലിലായതിനാൽ ക്ലാസിൽ ഹാജരാകാത്ത അലന് നിശ്ചിതഹാജരില്ലാത്തതിനാൽ മൂന്നാം സെമസ്റ്റർ പരീക്ഷയെഴുതാൻ അനുമതിയില്ല.


from mathrubhumi.latestnews.rssfeed https://ift.tt/39Ta3iX
via IFTTT