Breaking

Thursday, February 13, 2020

അഞ്ചുമാസം പ്രായമായ ഇരട്ടക്കുട്ടികളെ അമ്മ ഉപേക്ഷിച്ചു

അഞ്ചാലുംമൂട് (കൊല്ലം) : അഞ്ചുമാസം പ്രായമായ ഇരട്ടക്കുട്ടികളെ ഭർത്തൃവീട്ടിൽ ഉപേക്ഷിച്ച് അമ്മ നാടുവിട്ടു. വിവരമറിഞ്ഞെത്തിയ ജനമൈത്രി പോലീസും ശിശുവികസന ഓഫീസ് ഉദ്യോഗസ്ഥരും കുട്ടികളെ തണൽകേന്ദ്രത്തിൽ എത്തിച്ചു. പനയം പഞ്ചായത്തിലെ ചോനംചിറയിലാണ് സംഭവം. അഞ്ചുദിവസംമുൻപ് രണ്ട് ആൺകുട്ടികളെ ഉപേക്ഷിച്ചാണ് യുവതി സ്ഥലംവിട്ടത്. രണ്ടരവർഷംമുൻപാണ് അടൂർ സ്വദേശിനിയായ എൻജിനീയറിങ് വിദ്യാർഥിനിയും പനയം സ്വദേശിയായ യുവാവും പ്രണയിച്ച് വിവാഹിതരായത്. അഞ്ചുമാസംമുൻപ് യുവതി വളർച്ചയെത്താത്ത രണ്ട് ആൺകുട്ടികളെ പ്രസവിച്ചു. തുടർന്ന് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലും കൊല്ലം ജില്ലാ ആശുപത്രിയിലും നാലുമാസത്തോളം കുട്ടികളെ ഇൻകുബേറ്ററിൽ കിടത്തി പരിചരണം നൽകി. ആരോഗ്യവാന്മാരായ കുട്ടികളെ രണ്ടാഴ്ചമുൻപ് വീട്ടിലെത്തിച്ചു. ഇതിനുശേഷമാണ് ഭർത്തൃവീട്ടുകാരുമായി പിണങ്ങി യുവതി വീടുവിട്ടത്. ഭർത്താവിന്റെ പ്രായമായ അമ്മ വീട്ടിലുണ്ടെങ്കിലും മതിയായ സംരക്ഷണം നൽകാൻ കഴിയാതെയായി. അവശരായ കുട്ടികളുടെ സ്ഥിതി പഞ്ചായത്ത് അംഗം ബേബി ജനമൈത്രി പോലീസിലും അഞ്ചാലുംമൂട് ഐ.സി.ഡി.എസ്. ഓഫീസിലും അറിയിച്ചു. തുടർന്ന് അഞ്ചാലുംമൂട് ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർമാരായ ലാലു, ലതിക, ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസർ കവിത, ഐ.സി.ഡി.എസ്. കൗൺസലർമാരായ ദീപ്തി, കല എന്നിവർ പനയത്തെ വീട്ടിലെത്തി. ഈസമയം യുവതിയുടെ ഭർത്തൃമാതാവ് മാത്രമാണ് അവിടെയുണ്ടായിരുന്നത്. തുടർന്ന് യുവതിയെയും ജോലിക്കുപോയിരുന്ന കുട്ടികളുടെ അച്ഛനെയും ബന്ധപ്പെട്ടു. തമിഴ്നാട്ടിലെ ബന്ധുവീട്ടിലാണെന്നുപറഞ്ഞ യുവതി മടങ്ങിവരാൻ തയ്യാറായില്ല. അച്ഛൻ എത്തിയപ്പോൾ കുട്ടികളുടെ ആരോഗ്യനിലയെക്കുറിച്ച് പറഞ്ഞുമനസ്സിലാക്കി അവരെ ഏറ്റെടുക്കുകയായിരുന്നു. Content Highlights:mother abandoned her five-month-old twins


from mathrubhumi.latestnews.rssfeed https://ift.tt/2OPsQ6G
via IFTTT