Breaking

Thursday, February 13, 2020

മദ്യലഹരിയില്‍ ദമ്പതിമാരുടെ രോഷപ്രകടനം നാട്ടുകാര്‍ക്ക് 'അത്മഹത്യാഭീഷണി'യായി

തിരുമല: നേപ്പാൾ സ്വദേശികളായ ദമ്പതിമാർ ബഹുനില കെട്ടിടത്തിനുമുകളിൽ മദ്യലഹരിയിൽ നടത്തിയ രോഷപ്രകടനം ആത്മഹത്യാഭീഷണിയെന്ന് തെറ്റിധരിച്ച് നാട്ടുകാർ അഗ്നിരക്ഷാസേനയെയും പോലീസിനെയും വിളിച്ചുവരുത്തിയതിനെ തുടർന്ന് തിരുമല കവലയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. തിരുമല കവലയിലെ ഷോപ്പിങ് കോംപ്ലക്സിലെ രണ്ടാംനിലയിൽ തങ്ങളുടെ കടയ്ക്കുമുന്നിൽ നിന്നു ദമ്പതിമാർ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് നാട്ടുകാരിലാരോ ആത്മഹത്യാഭീഷണിയെന്ന് പോലീസിനെ അറിയിച്ചത്. അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തിയതോടെ ആളുകൂടി. തിരക്കിൽപ്പെട്ട് തിരുമല വഴിയുള്ള ഗതാഗതം രണ്ടു മണിക്കൂറോളം തടസ്സപ്പെട്ടു. വലിയവിളയ്ക്കടുത്ത് താമസിച്ചിരുന്ന വാടക വീട് ഒഴിയേണ്ടി വന്നു. ഇതിൽ വിഷമിച്ചാണിവർ പരസ്യമായി രോഷപ്രകടനം നടത്തിത്. പോലീസെത്തി ഇവരെ താഴെയിറക്കാൻ ശ്രമിച്ചപ്പോൾ വനിതാ പോലീസില്ലാത്തതിനാൽ യുവതി പോലീസ് നടപടിയെ തടഞ്ഞു. അഗ്നിരക്ഷാസേന വലകെട്ടി താഴെയിറക്കാൻ ശ്രമിച്ചങ്കിലും വഴങ്ങിയില്ല. പിന്നീട് പോലീസിന്റെ നിർദേശപ്രകാരം പടിക്കെട്ടിലൂടെ താഴെയിറങ്ങി. ഡ്യൂട്ടി കഴിഞ്ഞ് പോയ സ്റ്റേഷനിലെ രണ്ടു വനിതാ പോലീസുകാരെ ഇതിനിടെ വിളിച്ചുവരുത്തുകയും ചെയ്തു. ദമ്പതിമാരെ വൈദ്യപരിശോധന നടത്തി നിയമ നടപടി സ്വീകരിക്കുമെന്ന് പൂജപ്പുര പോലീസ് പറഞ്ഞു. content highlights:Thirumals Alcoholic couples


from mathrubhumi.latestnews.rssfeed https://ift.tt/2SnnpOs
via IFTTT