Breaking

Thursday, February 13, 2020

ഇനി വനിതാപോലീസും കേസന്വേഷിക്കും

കോട്ടയം: സംസ്ഥാനത്ത് സ്വതന്ത്ര കേസന്വേഷണങ്ങൾക്ക് ഇനി വനിതാ പോലീസ് ഓഫീസർമാരും നേതൃത്വം നൽകും. ഐ.പി.എസ്. ഇതരവിഭാഗത്തിലെ വനിതാ ഒാഫീസർമാർക്ക് ഇൗ ചുമതല നൽകുന്നത് ആദ്യമായാണ്. എല്ലാ ജില്ലകളിലും തിരഞ്ഞെടുക്കപ്പെട്ട പത്ത് സ്റ്റേഷനുകളിൽ മൂന്നുതരം കേസുകളുടെ അന്വേഷണച്ചുമതല ഇവർക്കായിരിക്കും. ഒരു സ്റ്റേഷനിൽ നാലുവീതം പോക്സോ, ലൈംഗികപീഡനം, രണ്ട് സ്ത്രീധനപീഡനം എന്നിവയുടെ അന്വേഷണച്ചുമതലയാണ് നൽകുക. ഗൗരവമായ കേസന്വേഷണങ്ങളിൽ വനിതാ ഓഫീസർമാരെ ഉപയോഗിക്കുന്നില്ലെന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തെത്തുടർന്നാണ് തീരുമാനം. സംസ്ഥാനത്ത് പത്ത് സ്ത്രീ പോലീസ് സ്റ്റേഷനുകളുണ്ട്. 19 പോലീസ് ജില്ലകളിലെ സ്റ്റേഷനുകൾ, വനിതാ സെല്ലുകൾ എന്നിവിടങ്ങളിൽ എസ്.ഐ., സി.ഐ. റാങ്കിലുള്ള ഉദ്യോഗസ്ഥകളുണ്ടെങ്കിലും അന്വേഷണങ്ങളുടെ സ്വതന്ത്ര ചുമതല നൽകാറില്ല. പുരുഷ എസ്.എച്ച്.ഒ.മാരെ സഹായിക്കുക മാത്രമാണ് ചെയ്യാറ്. ഇനി ഏതെങ്കിലും സ്റ്റേഷനുകളിൽ വനിതാ സി.ഐ., എസ്.ഐ.മാരില്ലെങ്കിൽ അന്വേഷണസംഘത്തിൽ കൂടുതൽ വനിതാ പോലീസുകാരെ ഉൾപ്പെടുത്തണമെന്നാണു ചട്ടം. സ്ത്രീകൾ ഉൾപ്പെടുന്ന കേസുകളുടെ അന്വേഷണങ്ങൾക്ക് സ്ത്രീ അന്വേഷകരുടെ സാന്നിധ്യം നടപടികൾ വേഗത്തിലാക്കാൻ സഹായിക്കുമെന്നാണു പ്രതീക്ഷ. Content Highlights: Women police officers will lead independent investigations


from mathrubhumi.latestnews.rssfeed https://ift.tt/2OOXPQ8
via IFTTT