ന്യൂഡൽഹി : ഫലം വരുമ്പോൾ ഇവിഎം മെഷീനുകളെ കുറ്റം പറയരുതെന്നും 48 സീറ്റുകളിലധികം നേടി ഡൽഹിയിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്നാണ് പോളിങ് ദിനത്തിൽ ബിജെപി ഡൽഹി അധ്യക്ഷൻ മനോജ് തിവാരി ട്വീറ്റ് ചെയ്തത്. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടയിലും ഇതേ ആത്മവിശ്വാസത്തിലാണ് മനോജ് തിവാരി. 70 അംഗ നിയമസഭയിൽ 55 സീറ്റുകൾ നേടി അധികാരത്തിലേറുമെന്നാണ് മനോജ് തിവാരി ഇന്ന് രാവിലെയും ആത്മവിശ്വാസം പ്രകടിപ്പിച്ചത്. "ഞങ്ങൾ 48 സീറ്റുകളിൽ വിജയിക്കും. അത് 55 ആയാലും ഞാൻ അത്ഭുതപ്പെടില്ല" എന്ന അമിത ആത്മവിശ്വാസത്തിലായിരുന്നു മനോജ് തിവാരി. എഎപി ക്കനുകൂലമായ സകല എക്സിറ്റ് പോൾ ഫലങ്ങളെയും തള്ളിക്കളഞ്ഞുകൊണ്ടായിരുന്നു മനോജ് തിവാരി ബിജെപി വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ബിജെപി വിജയമാഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. ജനവിധി എല്ലാവരും അംഗീകരിക്കണം. ഒടുവിൽ വോട്ടിങ് മെഷീനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരമാവധി 26 സീറ്റുകളാണ് ബിജെപിക്ക് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. എന്നാൽ ഫെബ്രുവരി 11ന് ഈ പ്രവചനങ്ങളെല്ലാം പരാജയപ്പെടും. 48 സീറ്റുകളിലധികം നേടി ഡൽഹിയിൽ ബിജെപി സർക്കാർ രൂപീകരിക്കും. ഫലം വരുമ്പോൾ ഇ.വി.എം മെഷീനുകളെ കുറ്റം പറയരുത്. എന്നായിരുന്നു കഴിഞ്ഞ ദിവസം മനോജ് തിവാരി ട്വീറ്റ് ചെയ്തിരുന്നത്. ഈ സമയം വരെ 51 സീറ്റുകളിൽ എഎപി മുന്നേറുമ്പോൾ 19 സീറ്റുകളിൽ മാത്രമാണ് ബിജെപി ലീഡ് ചെയ്യുന്നത്. content highlights: Delhi election, No need to be Surprised If We Win 55 , BJPs Manoj Tiwari says while Counting
from mathrubhumi.latestnews.rssfeed https://ift.tt/2w2bUmE
via
IFTTT