Breaking

Friday, December 6, 2019

മുതിർന്ന പൗരന്മാരെ സംരക്ഷിച്ചില്ലെങ്കിൽ മരുമക്കൾക്കെതിരേ കേസ്

ന്യൂഡൽഹി: മുതിർന്നവരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്ന 2007-ലെ വയോജന സംരക്ഷണനിയമം ഭേദഗതി ചെയ്യുന്ന കരടുബിൽ പാർലമെന്റിൽ വൈകാതെ അവതരിപ്പിക്കും. പ്രായമായ മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കിൽ മരുമക്കൾക്കെതിരേ കേസെടുക്കാൻ അനുവദിക്കുന്നതാണ് പുതിയ നിയമം. ഇതിനു കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകി. നഷ്ടപരിഹാരമായി 10,000 രൂപ വരെ ഈടാക്കാനുള്ള നിർദേശം ഭേദഗതി നിയമത്തിൽ എടുത്തുകളഞ്ഞു. പകരം കൂടുതൽ വരുമാനമുള്ളർ കൂടുതൽ തുക നൽകണമെന്നാണ് നിർദേശം. നിയമം ലംഘിക്കുന്നവർ കുറഞ്ഞത് 5000 രൂപ പിഴയൊടുക്കുകയോ അല്ലെങ്കിൽ മൂന്നുമാസം ജയിൽശിക്ഷ അനുഭവിക്കുകയോ വേണം. എൺപതിനു മുകളിൽ പ്രായക്കാരാണ് മക്കൾ സംരക്ഷിക്കുന്നില്ലെന്ന പരാതിനൽകുന്നതെങ്കിൽ ആ അപേക്ഷയ്ക്ക് മുൻഗണന നൽകണം. അഗതിമന്ദിരങ്ങളും വീടുകളിലെത്തി വയോജനങ്ങൾക്ക് ആവശ്യമായ ശുശ്രൂഷ നൽകുന്ന സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്യണം. ഇത്തരം കേന്ദ്രങ്ങൾ പാലിക്കേണ്ട മാർഗനിർദേശങ്ങളും ഭേദഗതി ബില്ലിൽ വ്യക്തമാക്കുന്നുണ്ട്. എല്ലാ പോലീസ് സ്റ്റേഷനുകളിലും മുതിർന്ന പൗരന്മാർക്കായി നോഡൽ ഓഫീസർമാരെ നിയമിക്കണം. അല്ലെങ്കിൽ ജില്ലാതലത്തിൽ പ്രത്യേക പോലീസ് യൂണിറ്റുകൾ സ്ഥാപിക്കണമെന്നും നിർദേശിക്കുന്നു. മക്കളോ മരുമക്കളോ വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കുന്നില്ലെങ്കിൽ അവർക്ക് ട്രിബ്യൂണലിനെ സമീപിക്കാം. content highlights:Daughter-in-Law & Son-in-law too would be responsible for care of old


from mathrubhumi.latestnews.rssfeed https://ift.tt/2rmqCTs
via IFTTT