പേരാമ്പ്ര: ചത്തീസ്ഗഢിലെ നാരായൺപുരിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് മരിച്ച ഐ ടി ബി പി ഉദ്യോഗസ്ഥൻ പേരാമ്പ്ര ലാസ്റ്റ് കല്ലോട് അയ്യപ്പൻ ചാലിൽ ബിജീഷ് (32) ന്റെ മൃതദേഹം വിട്ടിലെത്തിച്ചു. ഇന്നലെ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം രാവിലെ പേരാമ്പ്ര കൈതക്കലിൽ നിന്നും വിലാപയാത്ര ആയാണ് ലാസ്റ്റ് കല്ലോടിലെ വീട്ടിലെത്തിച്ചത്. പൊതുദർശനത്തിന് ശേഷം മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ രാവിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. രാവിലെതന്നെ വൻ ജനാവലിയാണ് ബിജീഷിന് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത്. ബുധനാഴ്ചയായിരുന്നു ഛത്തീസ്ഗഢിലെ നാരയാൺപുർ ജില്ലയിലെ ക്യാമ്പിൽ സേനാംഗങ്ങൾ തമ്മിലുണ്ടായ വെടിവെയ്പിൽ ബിജീഷടക്കം ഏഴു പേർ മരിച്ചത്. ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് വെടിവെപ്പുണ്ടായത്. 45 ബറ്റാലിയൻ കോൺസ്റ്റബിൾ മുസുദുൾ റഹ്മാൻ നടത്തിയ വെടിവെപ്പിൽ ആറ് സഹപ്രവർത്തകർ കൊല്ലപ്പെടുകയായിരുന്നു. മുസ്ദുൾ റഹ്മാനും വെടിയേറ്റ് മരിച്ചിരുന്നു. കൊല്ലപ്പെട്ടവരിൽ മൂന്ന് പേർ പശ്ചിമ ബംഗാൾ സ്വദേശികളും ഒരാൾ ഹിമാചൽ പ്രദേശുകാരനും മറ്റൊരാൾ പഞ്ചാബ് സ്വദേശിയുമാണ്. ലാസ്റ്റ് കല്ലോട് അയ്യപ്പൻ ചാലിൽ ബാലൻ- സുമ ദമ്പതികളുടെ മകനായ ബിജീഷ് നാല് മാസം മുമ്പാണ് അവസാനമായി നാട്ടിൽ വന്നത്. ഭാര്യ അമൃത, മകൾദക്ഷ (മൂന്ന് വയസ്). Content Highlights:Body of ITBP jawan shot by colleague to reached home
from mathrubhumi.latestnews.rssfeed https://ift.tt/34XqBnQ
via
IFTTT