Breaking

Thursday, December 5, 2019

റെയിൽവേ സ്‌റ്റേഷനിൽ മലയാളി കമിതാക്കളുടെ വഴക്ക്; കുഴങ്ങി റെയില്‍വേ പോലീസ്‌

ബെംഗളൂരു:കെ.എസ്.ആർ. റെയിൽവേ സ്റ്റേഷനിൽ മലയാളി കമിതാക്കൾ തമ്മിലുണ്ടായ വഴക്ക് റെയിൽവേ പോലീസിനെ കുഴപ്പിച്ചു. കോഴിക്കോട് സ്വദേശികളായ യുവതിയും ആൺസൃഹൃത്തും തമ്മിൽ ചൊവ്വാഴ്ച വൈകീട്ടായിരുന്നു വഴക്കുണ്ടായത്. ഇതേത്തുടർന്ന് റെയിൽവേ പോലീസെത്തി ഇരുവരെയും രാത്രിതന്നെ വൈറ്റ്ഫീൽഡ് പോലീസ് സ്റ്റേഷനിലെത്തിച്ചു. പോലീസ് സ്റ്റേഷനിൽ രണ്ടുദിവസംമുമ്പ് യുവതിയെ കാണാതായതായി പരാതി ലഭിച്ചിരുന്നു. വൈറ്റ്ഫീൽഡിലെ ആശുപത്രിയിൽ നഴ്സാണ് യുവതി. ആൺസുഹൃത്ത് സൗദി അറേബ്യയിൽ ജോലിചെയ്യുകയാണ്. ഇരുവരും ഏഴുവർഷമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതിയെ കാണാൻ സൗദി അറേബ്യയിൽ നിന്നെത്തിയതായിരുന്നു യുവാവ്. മൂന്നു ദിവസങ്ങൾക്കു ശേഷം തിരിച്ചുപോകാൻ തുടങ്ങിയപ്പോൾ യുവതി സമ്മതിച്ചില്ലെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. റെയിൽവേ സ്റ്റേഷനിലെത്തി തിരിച്ചുപോകാൻ ആവശ്യപ്പെട്ടെങ്കിലും യുവതി സമ്മതിച്ചില്ലെന്നും കൂടെവരുമെന്ന് വാശിപിടിക്കുകയുമായിരുന്നു. ബന്ധുക്കളെത്തി യുവതിയെ വീട്ടിലേക്ക് കൊണ്ടുപോയി.


from mathrubhumi.latestnews.rssfeed https://ift.tt/2qlURJP
via IFTTT