Breaking

Saturday, December 7, 2019

ഈജിപ്തിൽനിന്ന് സവാള അടുത്തയാഴ്ച; കേരളം ആവശ്യപ്പെട്ടത് 460 ടൺ

തൃശ്ശൂർ: വിലക്കയറ്റം പിടിച്ചുനിർത്താനും ക്ഷാമം പരിഹരിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി ഈജിപ്തിൽനിന്ന് സവാള അടുത്തയാഴ്ച മുംബൈയിലെത്തും. സവാള വാങ്ങുന്നതിന് വിവിധ സംസ്ഥാനങ്ങൾ കേന്ദ്ര ഏജൻസിയായ നാഫെഡിന് കത്തയച്ചു. കേരളം 460 ടണ്ണാണ് ആവശ്യപ്പെട്ടത്. ആഴ്ചയിൽ 115 ടൺ സവാള കേരളത്തിന് ആവശ്യമുണ്ടെന്ന് കേരളം കത്തിൽ ചൂണ്ടിക്കാട്ടി. ഇതിൽ 300 ടൺ സിവിൽ സപ്ലൈസ് കോർപ്പറേഷനും 160 ടൺ ഹോർട്ടികോർപ്പുമാണ് വാങ്ങുന്നത്. ഡിസംബർ 10-നും 17-നും മധ്യേ മുംബൈ തുറമുഖത്ത് സവാള എത്തും. മുംബൈയിൽനിന്ന് കിലോയ്ക്ക് 60-നും 65-നും ഇടയിൽ വിലവരുമെന്നാണ് നാഫെഡ് കണക്കാക്കുന്നത്. ഇവിടെനിന്ന് വാങ്ങുന്ന സവാള കേരളത്തിലെത്തുമ്പോൾ കിലോയ്ക്ക് പരമാവധി അഞ്ചുരൂപകൂടി വർധിക്കും. കേന്ദ്രമന്ത്രിസഭയുടെ തീരുമാനപ്രകാരമാണ് ഒന്നരലക്ഷം ടൺ സവാള ഇറക്കുമതിചെയ്യുന്നത്. ഇതിൽ 20,000 ടണ്ണാണ് അടുത്തയാഴ്ച എത്തുന്നത്. മെറ്റൽസ് ആൻഡ് മിനറൽസ് ട്രേഡിങ് കോർപ്പറേഷനാണ് ഇറക്കുമതിക്കുള്ള ചുമതല. രാജ്യത്തെത്തുന്ന സവാള വിവിധ സംസ്ഥാനങ്ങൾക്ക് നൽകാനുള്ള ചുമതല കൃഷിമന്ത്രാലയത്തിന് കീഴിലുള്ള നാഫെഡിനാണ്. 2500-ഓളം ടണ്ണിന്റെ ഓർഡറുകളാണ് വിവിധ സംസ്ഥാനങ്ങളിൽനിന്ന് കിട്ടിയത്. തമിഴ്നാട് 500-ടൺ, ആന്ധ്രാപ്രദേശ്-300 ടൺ, തെലങ്കാന-500 ടൺ, കർണാടക-480 ടൺ എന്നിങ്ങനെയാണ് ദക്ഷിണേന്ത്യയിൽനിന്നുള്ള ഓർഡറുകൾ. വില നിശ്ചയിച്ചശേഷം സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലൂടെയും ഹോർട്ടികോർപ്പിന്റെ കേന്ദ്രങ്ങളിലൂടെയും വിൽക്കും. content highlights: onion import


from mathrubhumi.latestnews.rssfeed https://ift.tt/2Pl6RUr
via IFTTT