Breaking

Thursday, February 13, 2020

മേജർ ജനറൽമാർ പ്രതിരോധമന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറിമാരാകുന്നു

ന്യൂഡൽഹി: പ്രതിരോധമന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറിമാരായി യൂണിഫോമിട്ട ഉന്നത സൈനികോദ്യോഗസ്ഥരെ നിയമിക്കുന്നു. ഇതിന്റെ ഭാഗമായി കര-നാവിക-വ്യോമ സേനകളിലെ മേജർ ജനറലുമാർക്ക് അവരവരുടെ സേനകളുമായി ബന്ധപ്പെട്ട ഭരണനിർവഹണ ജോലി നൽകും. സംയുക്ത സേനാമേധാവിക്കു (സി.ഡി.എസ്.) കീഴിൽ പുതുതായി രൂപവത്കരിച്ച സൈനികകാര്യ വിഭാഗം (ഡി.എം.എ.) ഇവരുടെ പ്രവർത്തനരീതി തിങ്കളാഴ്ച പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ അവതരിപ്പിക്കും. മേജർ ജനറൽ നാരായണൻ, റിയർ അഡ്മിറൽ ആർ.കെ. ധീർ, എയർ വൈസ് മാർഷൽ എസ്.കെ. ഝാ എന്നിവരെയാണ് ആദ്യമൂന്ന് ജോയന്റ് സെക്രട്ടറിമാരാകാൻ ഡി.എം.എ. കേന്ദ്രത്തിനു ശുപാർശ ചെയ്തിട്ടുള്ളത്. ലെഫ്. ജനറൽ റാങ്കിലുള്ള ചില ഉദ്യോഗസ്ഥരെ അഡീഷണൽ സെക്രട്ടറിമാരായി നിയമിക്കാനും ശുപാർശ ചെയ്തിട്ടുണ്ട്. സി.ഡി.എസ്. രൂപവത്കരിച്ച ഡി.എം.എ.യിൽ രാജീവ് സിങ് ഠാക്കൂർ, ശന്തനു എന്നീ ഐ.എ.എസ്. ഉദ്യോഗസ്ഥരുമുണ്ട്. ഐ.എ.എസ്. ഉദ്യോഗസ്ഥർ അവർ വഹിക്കുന്ന സ്ഥാനത്തിന് അനുസരിച്ച് ക്രമസമാധാനച്ചുമതലയും ഓഫീസ് ജോലിയും ചെയ്യുന്നതുപോലെ സൈന്യത്തിലെ ഉന്നതോദ്യോഗസ്ഥർക്കും രണ്ടു ജോലിയും കൈകാര്യം ചെയ്യാവുന്നതേയുള്ളൂവെന്നാണ് സി.ഡി.എസിന്റെ വിലയിരുത്തൽ. Content Highlights:Major Generals will appoint as Joint Secretaries to the Ministry of Defense


from mathrubhumi.latestnews.rssfeed https://ift.tt/2SCVR6s
via IFTTT