Breaking

Friday, February 14, 2020

വൃദ്ധസഹോദരിമാർ ഫ്ലാറ്റിൽ അവശനിലയിൽ ; ബന്ധുക്കളെ പോലീസ് അന്വേഷിക്കുന്നു

ഗുരുവായൂർ: തൊണ്ണൂറുകാരിയെ ഗുരുവായൂർ കിഴക്കേനടയിലെ കല്പക ഫ്ലാറ്റിൽ മുറിവുള്ള കാലിൽ ഉറുമ്പരിച്ച് അവശനിലയിൽ കണ്ടെത്തി. അർദ്ധബോധാവസ്ഥയിലുമായിരുന്ന ഇവരെ പോലീസും നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാരും എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവരുടെ ബന്ധുക്കളെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മാവേലിക്കര സ്വദേശിനി രാജമ്മയെയാണ് അവശനിലയിൽ കണ്ടത്. കൂടെ 86-കാരിയായ ഓമനയുമുണ്ട്. അവർ രാജമ്മയുടെ അനുജത്തിയാണെന്ന് പറയുന്നു. പക്ഷേ രാജമ്മയെ ശുശ്രൂഷിക്കാൻ പറ്റാത്തവിധം അവശനിലയിലാണ് ഒാമനയും. രണ്ടുപേരും ഫ്ളാറ്റിൽ താമസിക്കാൻ തുടങ്ങിയിട്ട് ആറുമാസത്തിലേറെയായി. ഇവരെ ഫ്ളാറ്റെടുത്ത് തനിച്ച് താമസിപ്പിച്ചത് ഗൗരവമായാണ് കാണുന്നതെന്ന് പോലീസ് പറഞ്ഞു. ഇരുവരും അവിവാഹിതരാണ്. ആറുമാസം മുമ്പ് രാത്രി ബന്ധുക്കളാണെന്നു പറഞ്ഞ് രണ്ടുപേരാണ് ഇവരെ ഫ്ളാറ്റിൽ കൊണ്ടുവന്നാക്കിയത്. മാവേലിക്കരയിലുള്ള ഇവരുടെ വീട് വിറ്റുകിട്ടിയ പണംകൊണ്ടാണ് ഗുരുവായൂരിൽ ഫ്ളാറ്റ് വാങ്ങിയതെന്നു പറയുന്നു. ദിവസവും ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്താൻ വേണ്ടിയാണ് ഗുരുവായൂരിൽ ഫ്ളാറ്റെടുത്തത്. പക്ഷേ, ഇതിന്റെ ആധാരമോ മറ്റ് രേഖകളോ ഇവരുടെ കൈവശമില്ല. ഇവരുടെ ബന്ധുക്കളായി ആരേയും കാണാറില്ലെന്നും പറയുന്നു. അടുത്തകാലംവരെ രണ്ടുപേരും പ്രയാസപ്പെട്ടാണെങ്കിലും സ്ഥിരമായി ക്ഷേത്രത്തിൽ പോകാറുണ്ടായിരുന്നു. Content Highlights:Elderly Sisters Live in Flat at critical condition


from mathrubhumi.latestnews.rssfeed https://ift.tt/31WL0su
via IFTTT