Breaking

Tuesday, February 18, 2020

രാത്രി കിടന്നുറങ്ങിയ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കടലിൽ; മരണത്തിൽ ദുരൂഹത

കണ്ണൂർ: മാതാപിതാക്കളോടൊപ്പം രാത്രി കിടന്നുറങ്ങിയ പിഞ്ചുകുഞ്ഞിനെ വീടിനുസമീപം കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തയ്യിൽ കൂർമ്പക്കാവിന് സമീപം ശരണ്യയുടെയും വാരം സ്വദേശി കൊടുവള്ളി ഹൗസിൽ പ്രണവിന്റെയും മകൾ ഒന്നരവയസ്സുള്ള പൊന്നൂസ് എന്നുവിളിക്കുന്ന വിയാന്റെ മൃതശരീരമാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാപിതാക്കൾ പോലീസ് കസ്റ്റഡിയിലാണ്. തിരയടിച്ചുകയറാതിരിക്കാൻ കരയോടുചേർന്ന് കൂട്ടിയ കോൺക്രീറ്റ് കട്ടകൾക്കിടയിലാണ് മൃതദേഹമുണ്ടായിരുന്നത്. ഞായറാഴ്ച രാത്രി അച്ഛനമ്മമാരോടൊപ്പം കിടന്നതാണ് വിയാൻ. രാത്രി വൈകി കുഞ്ഞിന് പാൽകൊടുത്തിരുന്നു. പുലർച്ചെ ആറിന് ഉണർന്നപ്പോഴാണ് കുഞ്ഞിനെ കാണാതായ വിവരമറിയുന്നതെന്ന് ശരണ്യ പറയുന്നു. കളിക്കുകയായിരുന്ന കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടുപോയെന്നാണ് പ്രണവിന്റെ മൊഴി. കുട്ടിയെ കാണാനില്ലെന്ന് പ്രണവ് കണ്ണൂർ സിറ്റി സ്റ്റേഷനിൽ പരാതിനൽകിയിരുന്നു. പരാതിയിൽ കേസെടുത്ത പോലീസ് മാതാപിതാക്കളെ ചോദ്യംചെയ്തപ്പോൾ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മനസ്സിലായി. അച്ഛനമ്മമാരുടെ മൊഴിയിലെ വൈരുധ്യത്തെത്തുടർന്ന് വിശദമായി ചോദ്യംചെയ്തപ്പോഴാണ് തട്ടിക്കൊണ്ടുപോയെന്ന പരാതി കളവാണെന്ന് വ്യക്തമായത്. കുട്ടിയുടെ മൃതദേഹം പരിശോധനയ്ക്കായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി. പ്രണവും ശരണ്യയും രണ്ടുവർഷം മുൻപ് പ്രണയിച്ച് വിവാഹംകഴിച്ചതാണ്. ദമ്പതിമാർ തമ്മിൽ സ്വരച്ചേർച്ചയിലായിരുന്നില്ലെന്ന് പരിസരവാസികൾ പറഞ്ഞു. ഞായറാഴ്ച രാത്രിയും ഇവർതമ്മിൽ വഴക്കുണ്ടായതായി പറയുന്നു. Content Highlights:body of child found in sea Kannur, bay boy,mystery in death, parents in police to custody


from mathrubhumi.latestnews.rssfeed https://ift.tt/2HtUT7w
via IFTTT