Breaking

Thursday, February 13, 2020

കർണാടകത്തിൽ നഗര -തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുന്നേറ്റം

ബെംഗളൂരു: കർണാടകത്തിലെ ആറ്‌്‌ നഗര- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കൂടുതൽ വാർഡുകളിൽ കോൺഗ്രസ് വിജയിച്ചു. ഹൊസക്കോട്ട, ചിക്കബെല്ലാപുര, ഹുൻസൂർ, സിരുകുപ്പ എന്നീ സിറ്റി മുനിസിപ്പൽ കൗൺസിലിലേക്കും സിന്ധഗി ടൗൺ മുനിസിപ്പൽ കൗൺസിൽ, തെക്കലക്കോട്ട ടൗൺ പഞ്ചായത്ത് എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ആറ്‌്‌ നഗര- തദ്ദേശസ്ഥാപനങ്ങളിലെ 167 വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 69 വാർഡുകളിലും ബി.ജെ.പി. 59 വാർഡുകളിലും വിജയിച്ചു. ജെ.ഡി.എസിന് 14 എണ്ണവും സ്വതന്ത്രർക്കും മറ്റുള്ളവർക്കുമായി 24 വാർഡുകളും ലഭിച്ചു. ഫെബ്രുവരി ഒമ്പതിനാണ് തിരഞ്ഞെടുപ്പ് നടന്നത്. നാല്‌ സിറ്റി മുനിസിപ്പൽ കൗൺസിലിൽ രണ്ടെണ്ണത്തിൽ കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ചു. ഒന്നിൽകൂടുതൽ വാർഡുകളിൽ വിജയിക്കാനും കഴിഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പിൽ നേരത്തേയുള്ള ആധിപത്യം ഇത്തവണയും കോൺഗ്രസിന് നിലനിർത്താൻകഴിഞ്ഞു.ഹൊസക്കോട്ട സിറ്റി മുനിസിപ്പൽ കൗൺസിലിലെ 31 വാർഡുകളിൽ 22 എണ്ണം ബി.ജെ.പി. നേടി. തെക്കലക്കോട്ട താലൂക്ക് പഞ്ചായത്തിലെ 20 വാർഡുകളിൽ 11 എണ്ണവും ബി.ജെ.പി.ക്കാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2OMHlbm
via IFTTT