Breaking

Thursday, February 13, 2020

പണപ്പെരുപ്പം 7.59 ശതമാനം, ആറുവർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്

മുംബൈ: ഉപഭോക്തൃവിലസൂചികയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പം ജനുവരിയിൽ 7.59 ശതമാനമായി ഉയർന്നു. ആറുവർഷത്തെ ഏറ്റവുംഉയർന്ന നിരക്കാണിത്. ഡിസംബറിലെ 7.35 ശതമാനത്തിൽനിന്നാണ് വർധന. പച്ചക്കറി, ധാന്യങ്ങൾ തുടങ്ങിയവയുടെ വിലവർധനയാണ് പണപ്പെരുപ്പം ഉയരാൻ കാരണമായത്. പണപ്പെരുപ്പം നാലുശതമാനത്തിൽ നിലനിർത്താനാണ് റിസർവ്ബാങ്ക് ലക്ഷ്യമിട്ടിരുന്നത്. അതിന്റെ ഇരട്ടിക്കടുത്താണ് ഇപ്പോഴത്തെ നിലവാരം. 2019 ജനുവരിയിലിത് 2.05 ശതമാനംമാത്രമായിരുന്നു. അതേസമയം, രാജ്യത്തെ വ്യാവസായികോത്പാദനം ഡിസംബറിൽ 0.3 ശതമാനം കുറഞ്ഞു. ഉത്പാദനമേഖലയിലെ മാന്ദ്യമാണ് കാരണം. വൈദ്യുതോത്പാദനത്തിൽ 0.1 ശതമാനത്തിന്റെ കുറവുണ്ടായി. ഖനനമേഖലയിൽ ഉത്പാദനം 5.4 ശതമാനം ഉയർന്നിട്ടുണ്ട്. ഡിസംബറിൽ ഇത് ഒരുശതമാനം കുറഞ്ഞിരുന്നു. Content Highlights:Inflation is at 7.59 per cent


from mathrubhumi.latestnews.rssfeed https://ift.tt/2SJkQVX
via IFTTT