Breaking

Thursday, February 20, 2020

യാത്രക്കാരില്ല, മടക്കം ഒരു ദിവസം നീട്ടി; പാതിവഴിയില്‍ കാത്തിരുന്നത് മരണം

തിരുപ്പൂർ:ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആർ.ടി.സി വോൾവോ ബസിൽ ഉണ്ടായിരുന്നത് 48 യാത്രക്കാർ. പാലക്കാട്, തൃശ്ശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണ് ബസിൽ ഉണ്ടായിരുന്നത്. ബസ്സിന് ഈ മൂന്നിടത്ത് മാത്രമാണ് സ്റ്റോപ്പുകൾ ഉണ്ടായിരുന്നത്. ബസ്സിലെ റിസർവേഷൻ ചാർട്ട് പ്രകാരം എറണാകുളത്ത് 25 പേരും പാലക്കാട് നാലുപേരും തൃശൂരിൽ 16 പേരുമാണ് ഇറങ്ങേണ്ടിയിരുന്നത്. അപകടത്തിൽ 20 പേരാണ് മരിച്ചത്. മരിച്ച 11 പേരെ തിരിച്ചറിഞ്ഞു. 9 പേരെ ഇനിയും തിരിച്ചറിയാനുണ്ട്. റോസ് ലി( പാലക്കാട്), ഗിരീഷ്(എറണാകുളം), ഇഗ്നി റാഫേൽ ( ഒല്ലൂർ,തൃശ്ശൂർ), കിരൺ കുമാർ, ഹനീഷ് ( തൃശ്ശൂർ), ശിവകുമാർ ( ഒറ്റപ്പാലം), രാജേഷ്. കെ (പാലക്കാട്), ജിസ്മോൻ ഷാജു ( തുറവൂർ), നസീബ് മുഹമ്മദ് അലി ( തൃശ്ശൂർ), കെ.എസ്.ആർ.ടി.സി ഡ്രൈവർ ബൈജു, ഐശ്വര്യ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 19 മൃതദേഹങ്ങളും അവിനാശി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവർ കം കണ്ടക്ടറായ ടി.ഡി. ഗിരീഷ് മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ പെട്ടത് എറണാകുളം ഡിപ്പോയിലെ ആർ എസ് 784 നമ്പർ ബെംഗളൂരു-എറണാകുളം ബസ്സാണ്. രാവിലെ ഏഴുമണിക്ക് കൊച്ചിയിൽ എത്തിച്ചേരേണ്ടതായിരുന്നു ബസ്. ഫെബ്രുവരി 17-നാണ് അപകടത്തിൽ പെട്ട് ബസ് എറണാകുളത്ത് നിന്ന് ബെംഗളുരിവിലേക്ക് പോയത്. തൊട്ടുപിറ്റേന്ന് തന്നെ കേരളത്തിലേക്ക് മടങ്ങേണ്ടിയിരുന്ന ബസ് യാത്രക്കാർ ഇല്ലാത്തതിനാൽ ഒരു ദിവസം വൈകി പത്തൊമ്പതിനാണ് മടങ്ങിയത്. ആ മടക്കം മരണത്തിലേക്കായിരുന്നു. പുലർച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയിൽ വെച്ച് കെ.എസ്.ആർ.ടി.സി അപകടത്തിൽ പെട്ടത്. ടൈൽസുമായി വരുകയായിരുന്നു എറണാകുളം രജിസ്ട്രേഷൻ കണ്ടെയ്നർ ലോറിയാണ് നിയന്ത്രണം വിട്ട് ബസ്സിലേക്ക് പാഞ്ഞുകയറിയത്. 10 പേർ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. മരിച്ചവരിൽ തിരിച്ചറിഞ്ഞവരിൽ അഞ്ച് പേർ സ്ത്രീകളാണ്. 23 പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. മതൃദേഹങ്ങൾ പലതും ചിന്നിച്ചിതറി. അപകടം നടക്കുമ്പോൾ യാത്രക്കാരിൽ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. ബസിന്റെ 12 സീറ്റുകളോളം ഇടിച്ചുതകർന്ന നിലയിലാണ്.ചിലത് തെറിച്ചുപോയി Content Highlights:Bengaluru-Kochi KSRTC bus accident, death toll rises to 20


from mathrubhumi.latestnews.rssfeed https://ift.tt/39GPYfw
via IFTTT