Breaking

Monday, February 10, 2020

ഒഡിഷയിൽ വൈദ്യുതിലൈനിൽ തട്ടി ബസിന് തീപിടിച്ചു; ഒൻപതു പേർ മരിച്ചു

ബ്രഹംപുർ (ഒഡിഷ): ഒഡിഷയിൽ ബസ് വൈദ്യുതിലൈനിൽ തട്ടി തീപിടിച്ച് ഒൻപത് യാത്രക്കാർ മരിച്ചു. 22 പേർക്ക് പരിക്കേറ്റു. ഗൻജം ജില്ലയിലെ ഗോലന്തറ മേഖലയിൽ ഞായറാഴ്ചയാണ് സംഭവം. വിവാഹനിശ്ചയത്തിനായി ജംഗൽപാലുവിൽനിന്ന് ചികാരദയിലേക്ക് വരികയായിരുന്ന 40 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇടുങ്ങിയവഴിയിലൂടെ പോയ ബസ് ഇരുചക്രവാഹനത്തിന് വഴികൊടുക്കുന്നതിനിടെയാണ് 11 കെ.വി. ലൈനിൽ തട്ടിയത്. ഇതോടെ തീപ്പിടിത്തമുണ്ടായി. ഉടനെ നാട്ടുകാരും അഗ്നിശമനസേനയും സംഭവസ്ഥലത്തെത്തി. വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷം പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി നവീൻ പട്നായിക് അനുശോചിച്ചു. Content Highlights:Odisha accident


from mathrubhumi.latestnews.rssfeed https://ift.tt/3boXIV8
via IFTTT