Breaking

Monday, February 10, 2020

'എക്‌സിറ്റ് പോളുകളില്‍ കാര്യമില്ല'; ഡല്‍ഹിയിലെ തന്ത്രങ്ങള്‍ വിജയം ഉറപ്പിക്കുമെന്ന് ബിജെപി

ന്യൂഡൽഹി: എക്സിറ്റ് പോളുകൾ എതിരായിരുന്നിട്ടും ഡൽഹിയിൽ പാർട്ടി വിജയം നേടുമെന്ന തികഞ്ഞ ആത്മവിശ്വാസത്തോടെ ബിജെപി. പൗരത്വ ഭേദഗതിയടക്കമുള്ള വിഷയങ്ങളുയർത്തി ഡൽഹി തിരഞ്ഞെടുപ്പിൽ പാർട്ടി പ്രയോഗിച്ച തന്ത്രങ്ങൾ വിജയം നൽകുമെന്ന് ഉറപ്പാണെന്ന് ബിജെപി വൃത്തങ്ങൾ വിശ്വസിക്കുന്നു. തിരഞ്ഞെടുപ്പിന് പിന്നാലെ വന്ന പ്രധാനപ്പെട്ട എകിസ്റ്റ് പോളുകളെല്ലാം ആം ആദ്മി പാർട്ടി അധികാരം നിലനിർത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. എന്നാൽ എക്സിറ്റ് പോളുകൾ അല്ല യഥാർത്ഥ പോൾ എന്നാണ് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് അവലോകന യോഗത്തിന് ശേഷം അമിത് ഷാ പറഞ്ഞത്. പരാജയപ്പെടാൻ ഒരു കാരണവും ഇല്ലെന്നാണ് പാർട്ടിയുടെ വിലയിരുത്തലെന്ന് ഒരു മുതിർന്ന നേതാവ് വ്യക്തമാക്കി. ദേശീയ വിഷയങ്ങൾ ഉയർത്തിയും പ്രത്യയ ശാസ്ത്രത്തിലൂന്നിയുമാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. സമാനതകളില്ലാത്ത പ്രചാരണമാണ് ഡൽഹി തിരഞ്ഞെടുപ്പിൽ ബിജെപി നടത്തിയിരുന്നത്. ദേശീയ നേതൃത്വം നേരിട്ടാണ് പ്രചാരണം നടത്തിയത്. അമിത് ഷാ നേതൃത്വം നൽകി. എംപിമാരുടേയും കേന്ദ്ര മന്ത്രിമാരുടേയും വൻ പട തന്നെ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു. ഇങ്ങനെയൊക്കെ ചെയ്തിട്ടും കെജ്രിവാളിന്റെ ജനസമ്മിതിക്ക് നേരിയ പോറൽപോലും ഏൽപ്പിക്കാനായിട്ടില്ലെന്ന എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപി പ്രവർത്തകരെ കടുത്ത നിരാശയിലാക്കിയിട്ടുണ്ട്. എന്നാൽ പതിനൊന്നിന് ഫലം പുറത്ത് വരുമ്പോൾ എക്സിറ്റ്പോളുകളിൽ കഴമ്പില്ലെന്ന് വ്യക്തമാകുമെന്നാണ് ബിജെപി നേതൃത്വം ആവർത്തിച്ച് പറയുന്നത്. 48-ന് മുകളിൽ സീറ്റുകൾ നേടി ബിജെപി അധികാരം നേടുമെന്നാണ് ഡൽഹി ബിജെപി അധ്യക്ഷൻ മനോജ് തിവാരി കഴിഞ്ഞ ദിവസം പറഞ്ഞത്. തിരഞ്ഞെടുപ്പിന് ശേഷം എ.എ.പി അസ്വസ്ഥരാണ്. അത്ക്കൊണ്ടാണ് അവർ വോട്ടിങ്മെഷീനെതിരേ ആരോപണങ്ങൾ ഇപ്പഴേ ഉന്നയിച്ച്ക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. Content Highlights:Delhi assembly elections-Despite exit polls, BJP confident of strategy


from mathrubhumi.latestnews.rssfeed https://ift.tt/2ODVjw8
via IFTTT