Breaking

Sunday, February 16, 2020

വീടും പരിസരവും വൃത്തിയല്ലെങ്കിൽ നാണംകെടും

തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധത്തിന് കടുത്ത നടപടികളുമായി സർക്കാർ. മുന്നറിയിപ്പുകൾ നൽകിയിട്ടും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന വീടുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ പരസ്യപ്പെടുത്താനാണ് തീരുമാനം. തദ്ദേശ-ആരോഗ്യ വകുപ്പുകൾ രൂപവത്കരിക്കുന്ന ശുചിത്വസ്ക്വാഡുകളാണ് ഇത്തരം വീടുകളും സ്ഥാപനങ്ങളും കണ്ടെത്തുക. സ്ക്വാഡുകൾ ശുചിത്വമാപ്പിങ്ങിലൂടെ കണ്ടെത്തുന്ന കാടുകയറിയ സ്ഥലങ്ങൾ വൃത്തിയാക്കാൻ ഉടമകളോട് ആവശ്യപ്പെടും. ഉടമ സ്ഥലത്തില്ലെങ്കിൽ തദ്ദേശസ്ഥാപനങ്ങൾ സ്ഥലം വൃത്തിയാക്കി ചെലവ് ഉടമയിൽനിന്ന് ഈടാക്കും. ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ ടെറസ്, സൺഷെയ്ഡ്, കക്കൂസ്-കുളിമുറികൾ എന്നിവിടങ്ങളിൽ കൊതുകുനിവാരണം നടത്തണം. ഇവ ചെയ്യാത്ത വീടുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങളാണ് പരസ്യപ്പെടുത്തുക. പ്ലാസ്റ്റിക്, ഫ്ളെക്സ് നിരോധനം ഫലപ്രദമാക്കാൻ ശുചിത്വമിഷൻ മേൽനോട്ടം വഹിക്കും. അജൈവമാലിന്യ ശേഖരണവും നീക്കംചെയ്യലും ക്ളീൻകേരള കമ്പനി നടത്തണം. ശുചിത്വമാപ്പിങ് വാർഡുതല ശുചിത്വ സ്ക്വാഡുകൾ മാപ്പിങ്ങിലൂടെ ഓരോ സ്ഥലത്തെയും മാലിന്യപ്രശ്നങ്ങൾ കണ്ടെത്തും. ഓടകൾ പരിപാലിക്കാത്തതിന്റെ പ്രശ്നങ്ങൾ, പൊട്ടിയ സെപ്റ്റിക് ടാങ്കുകൾ, പൊതുഓടയിലേക്ക് മാലിന്യം തുറന്നുവിടുന്ന വീടുകൾ, വൃത്തിയില്ലാത്ത വീടുകളും പരിസരവും, പോലീസ് സ്റ്റേഷനുകൾക്കും വർക്ക്ഷോപ്പുകൾക്കും സമീപങ്ങളിലെ പഴകിയ വാഹനങ്ങൾ, ആക്രിക്കടകൾ തുടങ്ങിയവയുടെ വിവരങ്ങൾ സ്ക്വാഡ് ശേഖരിക്കും. ആരോഗ്യഗ്രാമസഭകൾ പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി പ്രത്യേക ആരോഗ്യഗ്രാമസഭകൾ വിളിക്കും. ഗൃഹസന്ദർശനവും ശുചീകരണപ്രവർത്തനങ്ങളും ആസൂത്രണംചെയ്യാൻ 50 വീടുകൾവീതം ഉൾപ്പെടുത്തി ക്ലസ്റ്റർ യോഗം നടത്തും. മതമേലധ്യക്ഷന്മാർ, ക്ഷേത്രക്കമ്മിറ്റിയംഗങ്ങൾ, കരയോഗപ്രതിനിധികൾ, വ്യാപാരിസംഘടനാ പ്രതിനിധികൾ, സന്നദ്ധസംഘടനകൾ തുടങ്ങിയവരുടെ യോഗം വിളിക്കും. പണം വകമാറ്റരുത് പ്രതിരോധപ്രവർത്തനങ്ങൾക്ക് അനുവദിക്കുന്ന പണം വകമാറ്റരുതെന്ന് സർക്കാർ നിർദേശിച്ചു. ഗ്രാമപ്പഞ്ചായത്ത്, മുനിസിപ്പൽ പ്രദേശത്തെ ഓരോവാർഡുകൾക്കും 25,000 രൂപവീതവും കോർപ്പറേഷനിൽ വാർഡൊന്നിന് 35,000 രൂപയും ചെലവിടാം. Content Highlights:Epidemic control; Information on homes that cause health problems will be made public


from mathrubhumi.latestnews.rssfeed https://ift.tt/2wd5HEv
via IFTTT