Breaking

Sunday, February 16, 2020

കൃഷിയിലെ സൂക്ഷ്മജലസേചനത്തിൽ കേരളം ഏറ്റവുംപിന്നിൽ

തിരുവനന്തപുരം: ഡ്രിപ്പ്, സ്പ്രിംഗ്ളർ തുടങ്ങിയ സൂക്ഷ്മജലസേചനരീതികളോട് കേരളത്തിലെ കർഷകർ മുഖംതിരിക്കുന്നു. ഇക്കാരണത്താൽ കേന്ദ്രസഹായത്തോടെ കാർഷികമേഖലയിൽ നടപ്പാക്കുന്ന പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയിൽ (പി.എം.കെ.എസ്.വൈ.) കേരളം ഇക്കൊല്ലം ഏറ്റവുംപിന്നിലായി. തെങ്ങടക്കമുള്ള വിളകൾക്ക് ഇത്തരം രീതികൾ ഉപയോഗിക്കുന്ന കർഷകർക്ക് സബ്സിഡി നൽകുന്നത് അടക്കമുള്ള പദ്ധതികളാണ് പി.എം.കെ.എസ്.വൈ. വഴി നടപ്പാക്കുന്നത്. നടപ്പുവർഷം 79.36 ഹെക്ടർ പ്രദേശത്തുമാത്രമാണ് കേരളം പദ്ധതി നടപ്പാക്കിയതെന്നാണ് കേന്ദ്രസർക്കാരിന്റെ റിപ്പോർട്ട്. തമിഴ്നാടാണ് ഏറ്റവും മുന്നിൽ- 1,71,830 ഹെക്ടർ. തൊട്ടുപിന്നാലെ കർണാടകവും-1,31, 372 ഹെക്ടർ. കൃഷിഭവനുകൾ വഴി നടപ്പാക്കുന്ന പി.എം.കെ.എസ്.വൈ. പദ്ധതിയിൽ സ്പ്രിംഗ്ളർ, ഡ്രിപ്പ് ജലസേചനരീതികൾ സ്ഥാപിക്കുന്നതിന് 45 ശതമാനംവരെ സബ്സിഡി നൽകും. സബ്സിഡിയുടെ അറുപതുശതമാനമാണ് കേന്ദ്രവിഹിതം. അടുത്തിടെ സബ്സിഡി ഉയർത്തിയെങ്കിലും സംസ്ഥാനത്ത് മുൻവർഷത്തെ ഫണ്ടുതന്നെ ഉപയോഗിച്ച് തീർന്നിട്ടില്ലാത്തതിനാൽ പഴയ സബ്സിഡിതന്നെയാണ് നൽകുന്നത്. ഇക്കൊല്ലം ഇതുവരെ കേരളത്തിൽ 61.75 ഹെക്ടർ പ്രദേശത്താണ് ഡ്രിപ് ഇറിഗേഷൻ നടപ്പാക്കിയത്. 17.61 ഹെക്ടറിൽ സ്പ്രിംഗ്ളർ ഇറിഗേഷനും. കഴിഞ്ഞവർഷം 965 ഹെക്ടർ പ്രദേശത്താണ് ഇന്ത്യയിലാകെ പി.എം.കെ.എസ്.വൈ. പദ്ധതിപ്രകാരം ജലസേചനരീതികൾ നടപ്പാക്കിയത്. Content Highlights:micro irrigation systems in agriculture; Kerala Behind in-country


from mathrubhumi.latestnews.rssfeed https://ift.tt/2SGRDus
via IFTTT