Breaking

Tuesday, February 11, 2020

പുതിയ ഒരുരൂപാ നോട്ടുകൾ വരുന്നു

മുംബൈ: ഒരു രൂപയുടെ പുതിയ മാതൃകയിലുള്ള നോട്ടുകൾ വരുന്നു. പുതിയ ഒരു രൂപാ നാണയത്തിന്റെ മാതൃകയും രൂപയുടെ ചിഹ്നവും ഉൾപ്പെടുത്തിയുള്ള നോട്ടുകൾ കേന്ദ്ര ധനമന്ത്രാലയമാണ് പുറത്തിറക്കുന്നത്. കേന്ദ്ര ധനസെക്രട്ടറി അതാനു ചക്രബർത്തിയുടെ ഒപ്പോടുകൂടിയ നോട്ടിന് പിങ്കും പച്ചയും ചേർന്ന നിറമാണുള്ളത്. പ്രധാന പ്രത്യേകതകൾ പുതിയ നോട്ടിൽ ഗവൺമെന്റ് ഓഫ് ഇന്ത്യ എന്നതിനു മുകളിൽ ഭാരത് സർക്കാർ എന്നുകൂടി ചേർത്തിട്ടുണ്ട്. ധനസെക്രട്ടറിയുടെ ഒപ്പ് ഇംഗ്ലീഷിലും ഹിന്ദിയിലുമുണ്ടാകും. 2020-ൽ പുറത്തിറങ്ങിയ ഒരു രൂപാ നാണയത്തിന്റെ മാതൃകയാണ് ചേർത്തിട്ടുള്ളത്. വലതുവശത്ത് താഴെ ഇടതുനിന്ന് വലത്തേക്ക് വലുപ്പം കൂടിവരുന്ന രീതിയിലാണ് നമ്പർ ചേർത്തിരിക്കുന്നത്. ആദ്യത്തെ മൂന്ന് അക്കങ്ങൾ ഒരേ വലുപ്പത്തിലായിരിക്കും. പിൻവശത്ത് രൂപയുടെ ചിഹ്നത്തിന് ധാന്യങ്ങൾകൊണ്ടുള്ള രൂപഘടനയാണുള്ളത്. കാർഷികരംഗത്തെ മുന്നേറ്റം ചൂണ്ടിക്കാട്ടുന്നതിനാണിത്. 15 ഭാഷകളിൽ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ട്. content highlights;new one rupee current coming soon


from mathrubhumi.latestnews.rssfeed https://ift.tt/2uAiVea
via IFTTT